മനാമ: ബഹ്‌റൈനില്‍ വ്യാജ ഗള്‍ഫ് കറന്‍സികളുമായി രണ്ട് പേര്‍ അറസ്റ്റില്‍. ആന്റി കറപ്ഷന്‍ ആന്റ് ഇക്കണോമിക്, ഇലക്ട്രോണിക് സെക്യൂരിറ്റി ഡയറക്ടര്‍ ജനറലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ബഹ്‌റൈനില്‍ ചിലവഴിക്കാനോ കൈമാറാനോ ആയിരുന്നു പ്രതികള്‍ കള്ളനോട്ട് കൈവശം വെച്ചിരുന്നതെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
നോട്ടുകളുടെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. 28ഉം 31ഉം വയസുള്ള പ്രതികളുടെ വ്യക്തി വിവരങ്ങള്‍ ലഭ്യമല്ല. മറ്റൊരു കേസിന്റെ അന്വേഷണത്തിനിടെ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇരു പ്രതികളും കുടുങ്ങിയത്.