മനാമ: ബഹ്‌റൈനില്‍ സദാചാര വിരുദ്ധ പ്രവര്‍ത്തനം നടത്തിയ നാല് ആഫ്രിക്കന്‍ വനിതകള്‍ അറസ്റ്റിലായി. 26നും 36നും ഇടയില്‍ പ്രായമുള്ളവരാണ് പൊലീസ് പിടിയിലായിരിക്കുന്നത്. ക്രിമിനല്‍ ഇന്‍വസറ്റിഗേഷന്‍ ആന്റ് ഫോറന്‍സിക് സയന്‍സ് ഡയറക്ടര്‍ ജനറലാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. നാല് പേര്‍ക്കെതിരെയും നിയമനടപടികള്‍ പുരോഗമിക്കുകയാണ്.
പണം കൈപ്പറ്റി സമൂഹത്തിന്റെ സദാചാരത്തിന് വിരുദ്ധമായ പ്രവൃത്തികളില്‍ പ്രതികള്‍ ഏര്‍പ്പെട്ടത്തായി അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ക്രിമിനല്‍ ഇന്‍വസ്റ്റിഗേഷന്‍ ആന്റ് ഫോറന്‍സിക് സയന്‍സിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.