മനാമ: സൈക്കിള്‍ യാത്രക്കാരനെ കാറിടിച്ച് കൊലപ്പെടുത്തി രക്ഷപ്പെട്ട ഡ്രൈവറെ ഒരു മണിക്കൂറിനുള്ളില്‍ പിടികൂടി ബഹ്‌റൈന്‍ ട്രാഫിക് പൊലീസ്. ഇന്നലെയാണ് സംഭവം നടക്കുന്നത്. സൈക്കിള്‍ യാത്രക്കാരനെ ഇടിച്ച് തെറിപ്പിച്ച ശേഷം കാര്‍ ഡ്രൈവര്‍ സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. 49കാരനായ സൈക്കിള്‍ യാത്രക്കാരന്‍ പിന്നീട് മരണപ്പെട്ടു. ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്.
അപകടത്തിന് പിന്നാലെ ദ്രുതഗതിയില്‍ അന്വേഷണം നടത്തിയ ബഹ്‌റൈന്‍ ട്രാഫിക് പൊലീസ് പ്രതിയെ ഒരു മണിക്കൂറിനുള്ളില്‍ പിടികൂടി. പൊലീസ് നടത്തിയ ആസൂത്രിത നീക്കമാണ് പ്രതിയെ പെട്ടന്ന് കണ്ടെത്താന്‍ സഹായിച്ചത്. നിയമ നടപടികള്‍ പുരോഗമിക്കുകയാണ്. വാഹനം ഇടിച്ച ശേഷം സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നത് നിയമപരമായി കുറ്റകൃത്യമാണ്. പ്രതിയുടെ വ്യക്തി വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
In less than an hour, Traffic arrested a driver, 39, and his vehicle seized for a hit-and-run case in the morning that led to the death of a cyclist, 49. Legal proceedings are being taken.
— Ministry of Interior (@moi_bahrain) November 6, 2020