മനാമ: ബഹ്‌റൈനിലെ കിന്‍ഡര്‍ ഗാര്‍ഡനുകളിലും റീഹാബലിറ്റഷന്‍ സെന്ററുകളിലും അപ്രതീക്ഷിത പരിശോധന. ലേബര്‍ ആന്റ് സോഷ്യല്‍ ഡെവ്‌ലപ്‌മെന്റ് മിനിസ്ട്രിയാണ് കോവിഡ് പ്രോട്ടോക്കോള്‍ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി അപ്രതീക്ഷിത പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ലേബര്‍ ആന്റ് സോഷ്യല്‍ ഡെവ്‌ലപ്‌മെന്റ് മന്ത്രി ജമാല്‍ ബിന്‍ മുഹമ്മദ് അലി ഹ്യുമൈദാന്‍ വ്യക്തമാക്കിയിട്ടുണ്ട്.
വികലാംഗരായ വിദ്യരാത്ഥികള്‍ക്ക് കിന്റഡര്‍ ഗാര്‍ഡനുകളിലേക്ക് തിരികെയെത്താന്‍ ഒക്ടോബര്‍ 25 മുതല്‍ അനുവാദം നല്‍കിയിരുന്നു. എന്നാല്‍ കര്‍ശനമായ ഉപാധികളോടെ, കുട്ടികളുടെ സുരക്ഷ ഉറപ്പു വരുത്തി മാത്രമെ കിന്‍ഡര്‍ ഗാര്‍ഡനുകള്‍ പ്രവര്‍ത്തിപ്പിക്കാവു എന്ന് എക്‌സിക്യൂട്ടീവ് കമ്മറ്റി നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോവിഡ് പ്രോട്ടോക്കോളുകള്‍ പൂര്‍ണമായും പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാനുള്ള നിര്‍ദേശം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയതായി മന്ത്രി ജമാല്‍ ബിന്‍ മുഹമ്മദ് അലി ഹ്യുമൈദാന്‍ പറഞ്ഞു.