bahrainvartha-official-logo
Search
Close this search box.

ബഹ്‌റൈനിലെ ഫാര്‍മസികളില്‍ കോവിഡ് ‘റാപ്പിഡ് ടെസ്റ്റിന്’ എന്‍എച്ച്ആര്‍എ അനുമതി നല്‍കി

COVID-19-test

മനാമ: ബഹ്‌റൈനിലെ ഫാര്‍മസികളില്‍ കോവിഡ് ‘റാപ്പിഡ് ആന്റിജന്‍ ടെസ്റ്റിന്’ നാഷണല്‍ ഹെല്‍ത്ത് റെഗുലേറ്ററി അതോറിറ്റി (എന്‍എച്ച്ആര്‍എ) അനുമതി നല്‍കി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന നാഷണല്‍ മെഡിക്കല്‍ ടാസ്‌ക് ഫോഴ്‌സിന്റെ നിര്‍ദേശ പ്രകാരം 4ദീനാര്‍ മാത്രമായിരിക്കും ‘റാപ്പിഡ് ടെസ്റ്റിന്’ ഈടാക്കാന്‍ പാടുള്ളുവെന്ന് എന്‍എച്ച്ആര്‍എ വ്യക്തമാക്കിയിട്ടുണ്ട്.

നേരത്തെ ആന്റിജന്‍ ടെസ്റ്റ് ബഹ്‌റൈനിലെ ഫാര്‍മസികളില്‍ ലഭ്യമാക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. പരമാവധി 4 ദിനാറാണ് ഇതിനായി ഈടാക്കാന്‍ പാടുള്ളുവെന്നും മന്ത്രാലയം വ്യക്തമാക്കിയിരുന്നു. പരിശോധന ഫലം 15 മിനിറ്റിനുള്ളില്‍ ലഭ്യമാകുമെന്നുള്ളതിനാല്‍ ആന്റിജന്‍ ടെസ്റ്റ് ഏറെ സഹായകരമാണ്. എന്നാല്‍ കോവിഡ് രോഗികളുമായി പ്രൈമറി കോണ്‍ട്രാക്ട് ലിസ്റ്റിലുള്ള വ്യക്തികള്‍ പിസിആര്‍ ടെസ്റ്റ് നേരിട്ട് നടത്തുന്നതാണ് ഗുണകരം.

അതേസമയം ആന്റിജന്‍ ടെസ്റ്റ് പൂര്‍ണമായും ശരിയാകണമെന്നില്ല. ഫലം നെഗറ്റീവ് ആയാലും ചുമ, ശ്വാസ തടസം, തൊണ്ട വേദന തുടങ്ങിയ ലക്ഷണങ്ങള്‍ കാണിക്കുന്നവര്‍ ഉടന്‍ പിസിആര്‍ പരിശോധനയ്ക്ക് വിധേയമാകണം. പിസിആര്‍ ടെസ്റ്റിന് സമാനമല്ല റാപ്പിഡ് ആന്റിജന്‍ പരിശോധന.

ഫലം പോസീറ്റീവാണെങ്കില്‍, ഉടന്‍ മാസ്‌ക് ധരിക്കുകയും മറ്റുള്ളവരില്‍ നിന്ന് അകലം പാലിച്ച് നില്‍ക്കുകയും വേണം. വിവരം 444 എന്ന നമ്പറില്‍ അറിയിച്ച് പിസിആര്‍ ടെസ്റ്റിന് വിധേയമാകണം. നെഗറ്റീവ് ഫലം 444ല്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതില്ല.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!