bahrainvartha-official-logo
Search
Close this search box.

ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ്; 24 മണിക്കൂറില്‍ 50,357 പേര്‍ക്ക് കൂടി രോഗബാധ, 577 മരണം

india-covid-19

ന്യൂഡല്‍ഹി: ഇന്ത്യയിലെ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ്. കഴിഞ്ഞ 24 മണിക്കൂറില്‍ 50,357 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 84,62,081 ആയി ഉയര്‍ന്നിട്ടുണ്ട്. ഇന്നലെ 577 കോവിഡ് മരണം കൂടി കേന്ദ്ര ആരോഗ്യ വകുപ്പ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 1,25,562 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരണപ്പെട്ടിരിക്കുന്നത്.

അതേസമയം രോഗമുക്തി നിരക്കും ഉയരുന്നുണ്ട്. ഇന്നലെ 53,920 പേര്‍ക്ക് രോഗം ഭേദമായതോടെ ഇതുവരെ രോഗ മുക്തി നേടിയവരുടെ എണ്ണം 78,19,887 ആയി ഉയര്‍ന്നു. നിലവില്‍ 92.41 ശതമാനമാണ് രാജ്യത്ത് രോഗമുക്തി നിരക്ക്. 5,16,632 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ഇന്നലെ 11,13,209 സാംപിള്‍ പരിശോധിച്ചതായി ഐസിഎംആര്‍ അറിയിച്ചു.

ഡല്‍ഹിയിലെ പ്രതിദിന വര്‍ധന ഏഴായിരം കടന്നിരുന്നു. 7,178 പേരാണ് ഇന്നലെ മാത്രം രോഗ ബാധിതരായത്. മഹാരാഷ്ട്രയില്‍ 5,027 പേര്‍ക്കും, തമിഴ്‌നാട്ടില്‍ 2370 പേര്‍ക്കും ഇന്നലെ ഇന്നലെ രോഗ ബാധ സ്ഥിരീകരിച്ചു. കേരളത്തില്‍ ഇന്നലെ

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!