ബഹ്റൈനിൽ ഇന്നലെ 9505 പേരിൽ നടത്തിയ പരിശോധനയിൽ 241 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു, 237 പേർക്ക് രോഗമുക്തി

IMG_20201108_031319_172

മനാമ: ബഹ്റൈനിൽ 241 പേർക്ക് കൂടി പുതുതായി കോവിഡ്-19 സ്ഥിരീകരിച്ചു. നവംബർ 7ന് 24 മണിക്കൂറിനിടെ 9505 പേരിൽ നടത്തിയ പരിശോധനകളിൽ നിന്നാണ് ഇത്രയും പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരിൽ 76 പേർ പ്രവാസി തൊഴിലാളികളാണ്. മറ്റ് 148 പേർക്ക് സമ്പർക്കങ്ങളിലൂടെയും 17 പേർക്ക് യാത്രാ സംബന്ധമായുമാണ് രോഗബാധയേറ്റത്.

അതേ സമയം 237 പേർ കൂടി രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 80763 ആയി ഉയർന്നു. 2172 പേരാണ് രാജ്യത്ത് നിലവിൽ കോവിഡ് ബാധിതരായി തുടരുന്നത്. ചികിത്സയിലുള്ളവരിൽ 24 പേരുടെ ആരോഗ്യനില ഗുരുതരമാണ്. ഇന്നലെ മരണപ്പെട്ട ഒരു പ്രവാസിയടക്കം രാജ്യത്തെ ആകെ മരണ സംഖ്യ 329 ആയി. ആകെ 1823595 പേരെ പരിശോധനകൾക്ക് വിധേയമാക്കിയിട്ടുണ്ട്. പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി പുരോഗമിക്കുന്നതിനൊപ്പം കൂടുതൽ പേരിലേക്ക് പരിശോധനകൾ വ്യാപിപ്പിക്കുന്നതും തുടരുകയാണ്. കഴിഞ്ഞ നാലാഴ്ചക്കിടെ കേസുകളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തിയത് ആശ്വാസ വാർത്തയായി. ഒക്ടോബർ 24 മുതൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് റസ്റ്റോറൻ്റുകളുടെ അകത്ത് ഭക്ഷണം നൽകിത്തുടങ്ങിയിട്ടുണ്ട്. ഒരു സമയം പരമാവധി 30 പേർക്കാണവസരം. ഇന്ന്, നവംബർ 8 മുതൽ പള്ളികളിൽ ളുഹർ നമസ്കാരം പുനരാരംഭിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!