മനാമ: ലൈംഗിക തൊഴിലാളി വഞ്ചിച്ചതായി ആരോപിച്ച് മുറി കത്തിച്ച സംഭവത്തില്‍ ബഹ്റൈനി യുവാവിനെതിരെ വിചാരണ. ഇയാള്‍ വാടകയ്ക്ക് എടുത്ത മുറിയില്‍ തീയിടുകയായിരുന്നുവെന്നാണ് കോടതിയില്‍ വാദമുയർന്നിരിക്കുന്നത്. മുറിയിലുണ്ടായിരുന്നു ടിഷ്യൂ പേപ്പര്‍ ഉപയോഗിച്ചാണ് ഇയാള്‍ തീ കൊളുത്തിയത്. വാടക മുറിയിലുണ്ടായിരുന്ന ഫര്‍ണിച്ചറുകള്‍ക്ക് കത്തി നശിച്ചു.
ഏതാണ്ട് 1,500 ദിനാറിന്റെ നാശനഷ്ടമാണ് ഇയാള്‍ ഉണ്ടാക്കിയിരിക്കുന്നതെന്ന് കോടതിയില്‍ വാദം കേട്ടു. ജൂലൈ 12നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. താന്‍ നല്‍കിയ 60 ദിനാറുമായി ലൈംഗിക തൊഴിലാളി കടന്നു കളയുഞ്ഞതോടെ അരിശം പൂണ്ട പ്രതി മുറിയില്‍ തീയിടുകയായിരുന്നുവെന്നാണ് ആരോപണം. ജൂഫൈറിലെ അപ്പാര്‍ട്ട്‌മെന്റിലാണ് സംഭവം.
Source: GDN