മനാമ: ബഹ്റൈനില്‍ കോവിഡ് ബാധിച്ച് മലയാളി മരണപ്പെട്ടു. പത്തനംതിട്ട മൈലപ്ര സ്വദേശി ജോര്‍ജ് ഫിലിപ്പോസാണ് മരണപ്പെട്ടത്. 44 വയസായിരുന്നു. ബഹ്റൈനിലെ ഒരു സ്ഥാപനത്തില്‍ അലൂമിനിയം ടെക്നീഷ്യനായി ജോലി ചെയ്തുവരികയായിരുന്നു. മൃതദേഹം കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിച്ചായിരിക്കും സംസ്കരിക്കുക.
മൈലപ്ര വല്യക്കര വീട്ടില്‍ മത്തായി ഫിലിപ്പോസിന്റെയും മേരിയുടെയും മകനാണ്. ഭാര്യ: ഷൈനി. മക്കള്‍: ജിന്‍സ, അന്‍സ.