bahrainvartha-official-logo
Search
Close this search box.

അതീവ വിനയം കാത്തുസൂക്ഷിച്ച ജ്ഞാനിയായ മനുഷ്യന്‍; പ്രധാനമന്ത്രിയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി അദീബ് അഹമ്മദ്

received_995302894300098

മനാമ: പ്രധാനമന്ത്രി ഹിസ് റോയല്‍ ഹൈനസ് പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി ലുലു ഇന്റര്‍നാഷണല്‍ എക്‌സ്‌ചേഞ്ച് മാനേജിംഗ് ഡയറക്ടര്‍ അദീബ് അഹമ്മദ്. അതീവ വിനയം കാത്തുസൂക്ഷിച്ച ജ്ഞാനിയായ മനുഷ്യനും ഭരണാധികാരിയുമായിരുന്നു പിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫയെന്ന് അദീബ് അനുശോചനക്കുറിപ്പില്‍ പറഞ്ഞു.

അതീവ ദുഃഖത്തോടെയാണ് പ്രധാനമന്ത്രിയുടെ വിയോഗം ശ്രവിച്ചത്. അദ്ദേഹത്തെ പലതവണ നേരിട്ട് കാണുവാനും സംവദിക്കാനുമുള്ള ഭാഗ്യം എനിക്ക് ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ അഗാധമായ അറിവുകളെയും സ്‌നേഹത്തെയും കരുതലിനെയും അദ്ഭുതപൂര്‍വ്വമായിട്ടാണ് നോക്കി കണ്ടത്. രാജകുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുകയാണ്. അദ്ദേഹത്തിന്റെ ആത്മാവിന്റെ ശാന്തിക്കായി അള്ളാഹുവിനോട് പ്രാര്‍ത്ഥിക്കുന്നു. അദീബ് അഹമ്മദ് അനുശോചനക്കുറിപ്പില്‍ പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!