bahrainvartha-official-logo
Search
Close this search box.

പ്രവാസികളോട് സ്‌നേഹവും കരുതലും സൂക്ഷിച്ച ഭരണകര്‍ത്താവ്; ബഹ്റൈന്‍ പ്രധാനമന്ത്രിയുടെ വിയോഗത്തില്‍ അനുശോചിച്ച് പ്രവാസ ലോകം

BAHRAIN-PM

മനാമ: ബഹ്റൈന്‍ പ്രധാന മന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി വിവിധ പ്രവാസി സംഘടനകള്‍. ബഹ്റൈൻ കേരളീയ സമാജം, ഇന്ത്യൻ ക്ലബ്ബ്, കെ സി എ, കെ എം സി സി ബഹ്റൈൻ, പ്രതിഭ, ഒഐസിസി, ഫ്രൻ്റ്സ് സോഷ്യൽ അസോസിയേഷൻ, ബഹ്റൈൻ കേരള സോഷ്യൽ ഫോറം, ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്, ഇന്ത്യൻ സ്കൂൾ ബഹ്റൈൻ, വെളിച്ചം വെളിയംങ്കോട് മലയാളി ബിസിനസ് ഫോറം യൂത്ത് വിംങ്ങ്, പീപ്പിള്‍സ് ഫോറം ബഹ്റൈന്‍, ആലപ്പുഴ പ്രവാസി അസോസിയേഷന്‍, പാലക്കാട് ആര്‍ട്‌സ് ആന്‍ഡ് കള്‍ച്ചറല്‍ തിയേറ്റര്‍, ജനതാ കള്‍ച്ചറല്‍ സെന്റര്‍, ഇന്ത്യന്‍ സോഷ്യല്‍ ഫോറം, കൊല്ലം പ്രവാസി അസ്സോസിയേഷന്‍, ലാല്‍ കെയെര്‍സ്, ഗുദൈബിയ വളണ്ടിയര്‍ ഗ്രുപ്പ്, കെ എം സി സി ഹിദ്ദ് അറാദ് ഖലാലി പ്രവിശ്യ, യു പി പി, കണ്ണൂര്‍ എക്‌സ്പാറ്റ്‌സ് – ബഹ്‌റൈന്‍, സംസ്‌കൃതി ബഹ്റൈന്‍, കേരള കാത്തോലിക് അസോസിയേഷന്‍, ബഹ്‌റൈന്‍ മലയാളി ബിസിനസ് ഫോറം, പടവ് കുടുംബ വേദി, ഐമാക് ബഹ്റൈന്‍ മിഡിയ സിറ്റി, ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍, മാതാ അമൃതനന്ദമായി സേവാ സമിതി, പത്തനംതിട്ട പ്രവാസി അസോസിയേഷന്‍, കൊയിലാണ്ടി കൂട്ടം ബഹ്റൈന്‍ ചാപ്റ്റര്‍, മാഫ്, ബ്ലഡ് ഡോണേഴ്‌സ് കേരള ബഹ്റൈന്‍ ചാപ്റ്റര്‍, തണല്‍ ബഹ്റൈന്‍ ചാപ്റ്റര്‍, കുടുംബ സൗഹൃദവേദി, ഫ്രണ്ട്‌സ് ഓഫ് അടൂര്‍, വേള്‍ഡ് പ്രവാസി മലയാളി അസോസിയേഷന്‍ ബഹ്റൈന്‍ ചാപ്റ്റര്‍, വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്‌റൈന്‍ പ്രൊവിന്‍സ്, ഒഐസിസി യൂത്ത് വിംഗ്, പ്ലഷർ റൈഡേഴ്സ് ബഹ്റൈൻ, മാറ്റ് ബഹ്റൈൻ, സമസ്ത ബഹ്റൈൻ, ഐ സി എഫ്, ബഹ്റൈൻ നന്തി കൂട്ടായ്മ തുടങ്ങിയ നിരവധി സംഘടനകള്‍ അനുശോചനം രേഖപ്പെടുത്തി.

ബഹ്റൈനെ അഭിവൃദ്ധിയോടെ കെട്ടിപ്പടുക്കാനും, ബഹ്‌റൈന്‍ നിവാസികള്‍ക്ക് മികവുറ്റ ജീവിതനിലവാരവും, സുരക്ഷിതത്വവും, സംരക്ഷണവും ഉറപ്പു വരുത്തുവാനും പ്രയത്‌നിച്ച ഭരണാധികാരിയെയാണ് നഷ്ടായതെന്ന് പീപ്പിള്‍സ് ഫോറം ബഹ്റൈന്‍ അനുസ്മരണ കുറിപ്പില്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെ അപ്രതീക്ഷിത വിയോഗം പ്രവാസ ലോകത്തിനും ബഹ്‌റൈനും തീരാനഷ്ടമാണെന്ന് ആലുപ്പഴ അസോസിയേഷന്‍ ഓണ്‍ലൈന്‍ ചേര്‍ന്ന അടിയന്തര യോഗം വിലയിരുത്തി. പ്രസിഡന്റ് ബംഗ്ലാവില്‍ ഷെരീഫിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സലൂബ് കെ ആലിശ്ശേരി, സജി കലവൂര്‍, വിജയലക്ഷ്മി രവി, അനീഷ് മാളികമുക്ക്, ശ്രീജിത്ത് ആലപ്പുഴ, സീന അന്‍വര്‍, ജോര്‍ജ് അമ്പലപ്പുഴ, അനില്‍ കായംകുളം, ഹാരിസ് വണ്ടാനം, ജയലാല്‍ ചിങ്ങോലി, സുള്‍ഫിക്കര്‍ ആലപ്പുഴ, ജോയ് ചേര്‍ത്തല എന്നിവര്‍ സംസാരിച്ചു.

ബഹ്റൈന്റെ സുസ്ഥിര വികസനത്തിന് ദീര്‍ഘകാലം ചുക്കാന്‍ പിടിച്ച അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ എന്നും നിലനില്‍ക്കുമെന്ന് പാക്ട് എക്‌സിക്യൂട്ടീവ് കമ്മിറ്റി അനുശോചന കുറിപ്പില്‍ പറഞ്ഞു. സ്വദേശി വിദേശി വ്യത്യാസമില്ലാതെ രാജ്യത്ത് അധിവസിക്കുന്ന മുഴുവന്‍ ജനതയേയും ഒന്നായി ക്കരുതി ദീര്‍ഘവീക്ഷണത്തോടെ നയിച്ച ഭരണാധികാരിയായിരുന്നു പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാനെന്ന് ജെ.സി.സി. ഭാരവാഹികളായ സിയാദ് ഏഴംകളം, നജീബ് കടലായി, മനോജ് വടകര എന്നിവര്‍ അനുശോചന സന്ദേശത്തില്‍ അറിയിച്ചു. ദീര്‍ഘവീക്ഷണമുള്ള പ്രധാനമന്ത്രിയെയാണ് ബഹ്‌റൈന് നഷ്ടമായതെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ബഹ്റൈന്‍ കേരള ഘടകം പ്രസിഡന്റ് അലി അക്ബര്‍, ജനറല്‍ സെക്രട്ടറി റഫീഖ് അബ്ബാസ് എന്നിവര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

ദീര്‍ഘവീക്ഷണവും ഇച്ശാശക്തിയും, പ്രത്യേകിച്ചു പ്രവാസികളോട് സഹാനുഭൂതിയുമുള്ള ഭരണാധികാരിയായിരുന്നു ഹിസ് ഹൈനസ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫയെന്ന് കൊല്ലം പ്രവാസി അസ്സോസിയേഷന്‍ അനുശോചന കുറിപ്പില്‍ പറഞ്ഞു. പ്രധാനമന്ത്രിയോടുള്ള ആദര സൂചകമായി കൊല്ലം പ്രവാസി അസ്സോസിയേഷന്റെ അടുത്ത ഒരാഴ്ചത്തെ ഔദ്യോഗിക പരിപാടികള്‍ നിര്‍ത്തിവെക്കുന്നതായും പ്രസിഡന്റ് നിസാര്‍ കൊല്ലവും, ജനറല്‍ സെക്രട്ടറി ജഗത് കൃഷ്ണകുമാറും അറിയിച്ചു. പ്രധാനമന്ത്രിയുടെ ആത്മാവിനു നിത്യശാന്തി നേരുന്നതോടൊപ്പം രാജകുടുംബത്തിന്റെ ദുഖത്തില്‍ പങ്ക് ചേരുന്നതായി ലാല്‍ കെയെര്‍സ് ബഹ്റൈന്‍ കോ-ഓര്‍ഡിനേറ്റര്‍ ജഗത് കൃഷ്ണകുമാര്‍, പ്രസിഡന്റ് ഫൈസല്‍ എഫ്.എം, സെക്രട്ടറി ഷൈജു എന്നിവര്‍ അറിയിച്ചു.

പ്രധാനമന്ത്രിയുടെ നിര്യാണത്തെ തുടര്‍ന്ന് മൂന്ന് ദിവസം പ്രത്യേക പ്രാര്‍ത്ഥനയും ഖുര്‍ആന്‍ പാരായണവും നടത്തി അനുശോചനം രേഖപ്പെടുത്താന്‍ ഗുദൈബിയ വളണ്ടിയര്‍ ഗ്രുപ്പ് തീരുമാനിച്ചതായി ചെയര്‍മാന്‍ അബ്ദുറഹ്മാന്‍ മാട്ടൂലും കണ്‍വീനര്‍ സനാഫ് റഹ്മാനും പ്രസ്താവനയില്‍ പറഞ്ഞു. പുരോഗതിക്കായി കഠിനപ്രയത്‌നം ചെയ്ത ദീര്‍ഘവീക്ഷണമുള്ള നേതാവായിരുന്നു ശൈഖ് ഖലീഫയെന്ന് യുപിപി അനുശോചന കുറിപ്പില്‍ പറഞ്ഞു. സ്വദേശി വിദേശി വ്യത്യാസമില്ലാതെ രാജ്യത്ത് അധിവസിക്കുന്ന മുഴുവന്‍ ജനതയേയും ഒന്നായിക്കരുതി ദീര്‍ഘവീക്ഷണത്തോടെ നയിച്ച ഭരണാധികാരിയായിരുന്നു പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാനെന്ന്കണ്ണൂര്‍ എക്‌സ്പാറ്റ്‌സ് – ബഹ്‌റൈന്‍ ഭാരവാഹികളായ നജീബ് കടലായി, ബേബി ഗണേഷ് , മൂസ ഹാജി എന്നിവര്‍ അനുശോചന സന്ദേശത്തില്‍ അറിയിച്ചു.

ബഹ്റൈന്റെ വളര്‍ച്ചയില്‍ പ്രധാനമന്ത്രി വഹിച്ച പങ്കു നിസ്തുലമാണെന്നും, മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് അദ്ദേഹം നല്‍കിയ പിന്തുണയും സഹകരണങ്ങളും എന്നും ഓര്‍മിക്കുമെന്നും സംസ്‌കൃതി പ്രസിഡന്റ് പ്രവീണ്‍ നായര്‍, ജനറല്‍ സെക്രട്ടറി പങ്കജ് മാലിക് എന്നിവര്‍ വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു. ബഹ്റൈന്‍ രാജ്യത്തിന്റെ വളര്‍ച്ചയിലും വികസനത്തിലും പ്രധാന പങ്കുവഹിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹമെന്ന് കെസിഎ പ്രസിഡന്റ് റോയ് സി ആന്റണി അഭിപ്രായപ്പെട്ടു. കെസിഎ വിളിച്ചേര്‍ത്ത അനുശോചന യോഗത്തില്‍ ഭാരവാഹികളും മുന്‍ പ്രസിഡന്റുമാരായ അരുള്‍ ദാസ്, ദാസ്, വര്‍ഗീസ് കാരക്കല്‍, സേവി മാത്തുണ്ണി തുടങ്ങിയവര്‍ സംസാരിച്ചു. പതിറ്റാണ്ടുകളായി തന്റെ പദവിയില്‍ ഇരുന്നു കൊണ്ട് വിദേശി കച്ചവടക്കാര്‍ക്ക് എല്ലാ നിലയിലും സംരക്ഷണം നല്‍കിയ ഭരണ നൈപുണ്യം പ്രത്യകിച്ച് മുന്‍കാല മലയാളികള്‍ക്കും നിലവിലുള്ളവര്‍ക്കും ഏറെ ഗുണം ചെയ്തിട്ടുണ്ടന്നും ബഹ്‌റൈന്‍ മലയാളി ബിസിനസ് ഫോറം ചെയര്‍മാന്‍ ഡോ ജോര്‍ജ് മാത്യു, സെക്രട്ടറി ബഷീര്‍ അമ്പലായി, സെമീര്‍ ഹംസ എന്നിവര്‍ അനുസ്മരിച്ചു.

ഇന്ത്യയോട് പ്രത്യേക വിശ്വാസവും മമതയും കാണിച്ചിരുന്നു പ്രിന്‍സ് ഖലീഫ നന്മയുടെ വെളിച്ചമായിരുന്നുവെന്ന് ഐമാക് ബഹ്റൈന്‍ മിഡിയ സിറ്റി അനുശോചിച്ചു. വികസനത്തിലേക്കും ആധുനികവത്ക്കരണത്തിലേക്കും നയിക്കുന്നതില്‍ ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ വഹിച്ച പങ്ക് നിര്‍ണായകമാണെന്ന് ”മാഫ് ‘ ബഹ്‌റൈന്‍ പ്രസിഡന്റ് അനില്‍ മടപ്പള്ളി, സെക്രട്ടറി സിറാജ്, ജോ. സെക്രട്ടറി വിനീഷ് വിജയന്‍ എന്നിവര്‍ അറിയിച്ചു. ബഹ്റൈന്‍ രാജകുടുംബത്തിനും ജനതക്കുമുണ്ടായ നഷ്ടത്തില്‍ അഗാധമായ ദുഖം രേഖപ്പെടുത്തുന്നതായി തണല്‍ ബഹ്റൈന്‍ ചാപ്റ്റര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കോവിഡ് മഹാമാരി കാലത്തും പ്രവാസികളെ കൈവിടാതെ വേണ്ടുന്ന സഹായസഹകരണങ്ങള്‍ നല്‍കാന്‍ അദ്ദേഹത്തിന്റെ കീഴിലുള്ള ഭരണകൂടത്തിന് സാധിച്ചിരുന്നുവെന്ന് വേള്‍ഡ് പ്രവാസി മലയാളി അസോസിയേഷന്‍ ബഹ്റൈന്‍ ചാപ്റ്റര്‍ ഭാരവാഹികള്‍ പറഞ്ഞു.

പ്രധാനമന്ത്രിയുടെ വിയോഗം ഗള്‍ഫ് മേഖലയിലെന്ന പോലെ ഇന്തൃക്കാരിലും പ്രതേൃകിച്ച് പ്രവാസി മലയാളികളില്‍ ഉണ്ടാക്കിയ ദുഖവും നഷ്ടബോധവും വളരെ വലുതാണെന്ന് വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്‌റൈന്‍ പ്രൊവിന്‍സ് ചെയര്‍മാന്‍ ടോണി നെല്ലിക്കന്‍, പ്രസിഡണ്ട് എഫ്.എം.ഫൈസല്‍, സെക്രട്ടറി ജേൃാതിഷ് പണിക്കര്‍, ട്രഷറര്‍ മോനി ഒടിക്കണ്ടത്തില്‍ എന്നിവര്‍ പത്രകുറിപ്പിലൂടെ അറിയിച്ചു.

ബഹ്‌റൈൻ പ്രധാനമന്ത്രി ഷെയ്ഖ് ഖലീഫ ബിൻ‍ സൽ‍മാൻ‍ അൽ ഖലീഫയുടെ വിയോഗത്തിൽ ഗ്ലോബൽ എൻ ആർ ഐ വെൽഫെയർ അസോസിയേഷൻ ബഹ്‌റൈൻ ചാപ്റ്റർ അനുശോചിച്ചു.

ദീർഘകാലം പ്രധാനമന്ത്രി പദവിയിലിരുന്ന സ്വദേശികളെയും വിദേശികളെയും ഒരുപോലെ സ്‌നേഹിച്ചിരുന്ന, ലോകത്തിലെ ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി സ്ഥാനം അലങ്കരിക്കുവാൻ അവസരം ലഭിച്ച വ്യക്തിത്വമായിരുന്നുവെന്നും ഗ്ലോബൽ എൻ ആർ ഐ വെൽഫെയർ അസോസിയേഷൻ ബഹ്‌റൈൻ ചാപ്റ്റർ പ്രസിഡന്റ് പറഞ്ഞു. ലോകത്തിലെ എല്ലാ നന്മകളെയും സ്വന്തം രാജ്യത്ത് നടപ്പിലാക്കുവാൻ അദ്ദേഹം പ്രയത്നിച്ചിരുന്നു.മാത്രമല്ല ബഹ്‌റൈനിൽ ജീവിക്കുന്ന ഒരു മനുഷ്യനും ഒരു വിവേചനവും നേരിടുന്നില്ല എന്നതാണ് അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഗവണ്മെന്റിന്റെ ഏറ്റവും വലിയ മഹത്വം എന്ന് കോർഡിനേഷൻ കമ്മിറ്റി അംഗങ്ങൾ അനുശോചന കുറിപ്പിൽ പറഞ്ഞു. ബഹ്റൈന്‍ എന്ന പവിഴ ദ്വീപിനെ പ്രവാസികള്‍ തങ്ങളുടെ പോറ്റമ്മയായി ഹൃദയത്തിലേറ്റാന്‍ ഹിസ് ഹൈനസ് ഖലീഫയുടെ നിരവധി തീരുമാനങ്ങള്‍ കാരണമായി. ഈ കോവിഡ് മഹാമാരി കാലത്തും പ്രവാസികളെ കൈവിടാതെ വേണ്ടുന്ന സഹായസഹകരണങ്ങൾ നൽകാൻ അദ്ദേഹത്തിന്റെ കീഴിലുള്ള ഭരണകൂടത്തിന് സാധിച്ചിരുന്നുവെന്ന് ഗ്ലോബൽ എൻ ആർ ഐ വെൽഫെയർ അസോസിയേഷൻ സെക്രെട്ടറിയും അഭിപ്രായപ്പെട്ടു. തങ്ങളുടെ കുടുംബത്തിലെ ഒരംഗം നഷ്ടമായതിന്‍റെ ദുഖത്തിലാണ് ഇന്ന് ബഹ്റൈനിലെ പ്രവാസ സമൂഹം. അദ്ദേഹത്തിന്റെ ആത്മാവിനു നിത്യ ശാന്തി നേരുന്നതോടൊപ്പം രാജ കുടുംബത്തിന്‍റെ ദുഖത്തില്‍ പങ്ക് ചേരുന്നുവെന്നും അനുശോചന യോഗം അറിയിച്ചു.

പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ നിര്യാണത്തിൽ ബഹറിനിലെ പ്രമുഖ മോട്ടോർ സൈക്കിൾ റൈഡിംഗ് ഗ്രൂപ്പായ പ്ളഷർ റൈഡേർസ് ബഹ്റൈൻ അനുശോചനം രേഖപ്പെടുത്തി.

ഭാരതത്തിന്റ്റെ അടുത്ത സുഹൃത്തും, ബഹറിനിലെ ഭാരതീയ സമൂഹത്തോട് അത്യധികം അടുപ്പം പുലർത്തുകയും, ബഹറിന്റ്റെ സമഗ്ര വികസനത്തിൽ അര നൂറ്റാണ്ടിലേറെയായി സുപ്രധാന പങ്ക് വഹിക്കുകയും ചെയ്ത ഷേക്ക് ഖലീഫ, അറബ് ലോകത്തെ നിലവിലെ ഏറ്റവും മുതിര്‍ന്ന നേതാവും, ലോകരാജ്യങ്ങളാൽ ആദരിക്കപ്പെടുന്ന വ്യക്തിത്വവുമായിരുന്നു.

പ്രധാനമന്ത്രിയുടെ വിയോഗത്തിൽ ബഹ്‌റൈനില്‍ ഒരാഴ്ച്ചത്തെ ഔദ്യോഗിക ദുഃഖാചരണത്തെ തുടർന്ന് പ്ളഷർ റൈഡേർസ് ഗ്രൂപ്പ് തങ്ങളുടെ ഒരാഴ്ചത്തെ എല്ലാവിധ പ്രവർത്തനങ്ങളും നിർത്തി വച്ചതായി അറിയിച്ചു. ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ടുമായി ചേർന്ന് പ്രവാസികൾക്കിടയിൽ വർധിച്ചു വരുന്ന ആത്മഹത്യാ പ്രവണതക്കെതിരെ ബോധവൽക്കരണം നടത്തുന്നതിനായി നാളെ നടത്താൻ നിശ്ചയിച്ചിരുന്ന മോട്ടോർ സൈക്കിൾ റൈഡും റദ്ധാക്കിയതായി അറിയിച്ചു.

പ്രത്യേകിച്ചു ഇന്ത്യക്കാരെ വല്ലാതെ സ്നേഹിച്ചിരുന്ന പ്രധാനമന്ത്രിയായിരുന്നു.ഏറെ ദീര്‍ഘവീക്ഷത്തോടെയുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളാണ് ബഹ്‌റൈനിന്റെ ഇപ്പോൾ കാണുന്ന വികസനത്തിന് വഴിയൊരുക്കിയത്. എല്ലാരാജ്യങ്ങളുമായും നല്ല സൗഹൃദം കാത്തുസൂക്ഷിച്ച് ശാന്തിയുംസമാധാനവും ലോകത്തിന് പകര്‍ന്ന അദ്ദേഹത്തിന്റെ വിയോഗം ബഹ്‌റൈനിനും പ്രവാസികൾക്കും തീരാനഷ്ടമാണെന്നും രാജ്യത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നതായും മാറ്റ് ഭാരവാഹികൾ അനുശോചനക്കുറിപ്പില്‍ പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!