മനാമ: ബഹ്റൈന്‍ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്മാന് അല്‍ ഖലീഫയുടെ നിര്യാണത്തില്‍ ഐവൈസിസി ബഹ്റൈന്‍ അനുശോചനം രേഖപ്പെടുത്തി. 40 വര്‍ഷക്കാലത്തോളം പ്രയാസങ്ങളിലും പ്രതിസന്ധികളിലും ബഹ്റൈനെ വികസന പാതയിലേക്ക് നയിച്ച ഭരണാധികാരിയായിരുന്നു പ്രിന്‍സ് ഖലീഫ ബിന്‍ സല്മാന് അല്‍ ഖലീഫ. വിദേശികളോട് പ്രത്യേക കരുതലുണ്ടായിരുന്ന വ്യക്തി കൂടിയായിരുന്നു അദ്ദേഹം ഐവൈസിസി ബഹ്റൈന്‍ അനുശോചനക്കുറിപ്പില്‍ പറഞ്ഞു.
ഇന്ത്യന്‍ സമൂഹത്തിനു അദ്ദേഹം നല്കിയ പിന്തുണ വിസ്മരിക്കാന്‍ ആകില്ല, അദ്ദേഹത്തിന്റെ നിര്യാണത്തില്‍ അതിയായ ദുഃഖം രേഖപ്പെടുത്തുന്നുവെന്ന് ഐവൈസിസി പ്രസിഡന്റ് അനസ് റഹിം, സെക്രട്ടറി എബിയോന്‍ അഗസ്റ്റിന്, ട്രഷറര്‍ നിതീഷ് ചന്ദ്രന് എന്നിവര്‍ അറിയിച്ചു