മനാമ: സൗദി അറേബ്യയിലെ ജിദ്ദയിലുണ്ടായ തീവ്രവാദി ആക്രമണത്തെ അപലപിച്ച് ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രാലയം. ജിദ്ദയില്‍ ഫ്രഞ്ച് കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ പങ്കെടുത്ത ചടങ്ങിലാണ് ഇന്നലെ സ്‌ഫോടനം നടന്നത്. രണ്ട് പേര്‍ക്ക് പരിക്കേറ്റുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗ്രനേഡ് പൊട്ടിത്തെറിച്ചാണ് അപകടം. പരിക്കേറ്റവരില്‍ ഒരാള്‍ ഗ്രീസ് കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥനും മറ്റൊരാള്‍ സൗദി സുരക്ഷാ ഉദ്യോഗസ്ഥനുമാണ്.

ജിദ്ദയിലെ ബലദില്‍ ഫ്രഞ്ച് പൗരന്മാരടക്കമുള്ള ഇതര മതസ്ഥര്‍ക്കുള്ള ശ്മശാനത്തില്‍ ഒന്നാം ലോക മഹായുദ്ധം അവസാനിച്ചതിന്റെ അനുസ്മരണം നടന്ന ചടങ്ങിനിടെയാണ് ഗ്രനേഡ് സ്‌ഫോടനം നടന്നത്. ഭീരുക്കളാണ് ഇത്തരം ആക്രമണങ്ങള്‍ നടത്തുകയെന്ന് ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. സഹോദര തുല്യരായ സൗദി ജനതയ്ക്ക് എല്ലാവിധ പിന്തുണയും പ്രഖ്യാപിക്കുന്നതായി വിദേശകാര്യ മന്ത്രാലം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.









