bahrainvartha-official-logo
Search
Close this search box.

ഇന്ത്യയിലെ കോവിഡ് രോഗികളുടെ എണ്ണം 90 ലക്ഷത്തിലേക്ക്; ഇന്നലെ 44,684 പുതിയ വൈറസ് ബാധിതര്‍, 520 മരണം

 

ന്യൂഡല്‍ഹി: ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം 90 ലക്ഷത്തിലേക്ക്. കേന്ദ്ര ആരോഗ്യ ക്ഷേമ മന്ത്രാലയം ഇന്ന് രാവിലെ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം രാജ്യത്ത് 87,73,479 പേര്‍ക്കാണ് വൈറസ് ബാധിച്ചിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറില്‍ 44,684 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇന്നലെ 520 പേര്‍ രോഗബാധയേറ്റ് മരണപ്പെട്ടിട്ടുണ്ട്. ഇതോടെ കോവിഡ് മരണനിരക്ക് 1,29,188 ആയി ഉയര്‍ന്നു.

അതേസമയം ഇന്നലെ 47,992 പേര്‍ കൂടി കോവിഡ് മുക്തരായിട്ടുണ്ട്. 81,63,572 പേരാണ് ഇതുവരെ കോവിഡ് മുക്തി നേടിയിട്ടുള്ളത്. ലോകരാജ്യങ്ങളില്‍ കോവിഡ് മുക്തി നിരക്ക് ഏറ്റവും കൂടുതലുള്ള രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യ. നിലവില്‍ 4,80,719 പേരാണ് ചികിത്സയില്‍ തുടരുന്നത്. മഹരാഷ്ട്ര, ഡല്‍ഹി, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ രോഗബാധ നിരക്കില്‍ ഗണ്യമായ കുറവില്ല.

കേരളത്തില്‍ ഇന്നലെ 5804 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോഴിക്കോട് 799, എറണാകുളം 756, തൃശൂര്‍ 677, മലപ്പുറം 588, കൊല്ലം 489, ആലപ്പുഴ 468, തിരുവനന്തപുരം 439, പാലക്കാട് 438, കോട്ടയം 347, കണ്ണൂര്‍ 240, പത്തനംതിട്ട 189, ഇടുക്കി 187, വയനാട് 106, കാസര്‍ഗോഡ് 81 എന്നിങ്ങനേയാണ് ജില്ല തിരിച്ചുള്ള രോഗ ബാധ കണക്കുകള്‍.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!