small icons
small icons

ബഹ്‌റൈൻ സെന്റ് ഗ്രിഗോറിയോസ് ക്നാനായ ദേവാലയത്തിന്റെ വലിയ പെരുന്നാള്‍ സമാപിച്ചു

New Project (56)

മനാമ: ബഹ്‌റൈൻ സെന്റ് ഗ്രിഗോറിയോസ് ക്നാനായ പള്ളിയുടെ പതിനഞ്ചാമത് വലിയ പെരുന്നാളും ഹാർവെസ്റ്റ് ഫെസ്റ്റിവലും നവംബർ മാസം ആറാം തീയതി വെള്ളിയാഴ്ച കേരള കാത്തലിക് അസോസിയേഷൻ ഹാളിൽൽ വച്ച് നടത്തപ്പെട്ടു. പരിശുദ്ധനായ പരുമല തിരുമേനിയുടെ നാമത്തിൽ സ്ഥാപിതമായ ഇടവകയുടെ വലിയ പെരുന്നാൾ ശുശ്രുഷകൾ ക്നാനായ സമുദായ വലിയ മെത്രാപ്പോലീത്ത ആർച്ച് ബിഷപ്പ് കുറിയാക്കോസ് മോർ സേവേറിയോസ്‌ തിരുമേനിയുടെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ കുർബാന നടത്തപെട്ടു.

ഇടവക അംഗങ്ങൾ എല്ലാവരും പങ്കെടുത്ത ആഘോഷമായ റാസ, ആശിർവാദം, നേർച്ച വിളമ്പ്, ഹാർവെസ്റ്റ് ഫെസ്റ്റിവലും എന്നിവ നടന്നു. പെരുന്നാള്‍ പരുപാടികള്‍ക്ക് മാനേജിംഗ് കമ്മറ്റി അംഗങ്ങളുടെ നേതൃത്വത്തിൽ ഇടവക അംഗങ്ങളുടെ സഹകരണത്തോടെ വിവിധ സ്റ്റാളുകളും ക്രമീകരിച്ചിരുന്നു എന്നും വികാരി റവ. ഫാദർ ജേക്കബ് ഫിലിപ്പ് നടയിൽ, ട്രെസ്റ്റീ റെജി തോമസ് തൈക്കൂട്ടത്തിൽ , സെക്രട്ടറി ഷോബിൻ പുനൂസ് നസ്രാണിത്തുണ്ടിയിൽ എന്നിവർ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!