ബഹ്റൈനിൽ കുളിമുറിയിൽ ബോധരഹിതനായി വീണ് ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി മരണപ്പെട്ടു

മനാമ : ബഹ്റൈനിൽ ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി മരിച്ചു. ഖാലിദ് (38) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. കുളിമുറിയിൽ ബോധം കെട്ടുവീണതിനെ തുടർന്ന് ബഹ്റൈനിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഉയർന്ന രക്തസമ്മർദ്ദത്തെ തുടർന്നാണ് ബോധംകെട്ട് വീണത്. വെൻറിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ഹോസ്പിറ്റലിൽ കഴിഞ്ഞത്.