മനാമ: ഭര്‍ത്താവുമായി ശൃംഗരിച്ചെന്ന് ആരോപിച്ച് അയല്‍ക്കാരിയെ ആക്രമിച്ച ബഹ്‌റൈനി വനിതയ്ക്ക് 12 മാസം തടവ്. യുവതിയുടെ അപ്പീല്‍ കോടതി തള്ളികയും ചെയ്തു. പ്രതി സ്പാനര്‍ ഉപയോഗിച്ച് അയല്‍ക്കാരിയുടെ മുഖത്ത് അടിക്കുകയായിരുന്നു. ആക്രമണത്തില്‍ യുവതിയുടെ പല്ലുകള്‍ക്ക് ക്ഷതം സംഭവിച്ചിട്ടുണ്ട്.
2018 ഒക്ടോബറില്‍ സല്‍മാബാദില്‍ വെച്ചാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പ്രതി കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതോടെ ഹൈ ക്രിമിനല്‍ കോടതി കഴിഞ്ഞ മാസമാണ് ശിക്ഷ വിധിച്ചത്. കേസില്‍ പ്രതിയുടെ അപ്പീലും തള്ളിയതോടെ ശിക്ഷ ഉറപ്പായി.