മനാമ: മുൻ പ്രധാനമന്ത്രിയും ആധുനിക ബഹ്റൈനിന്റെ വികസനത്തിലും പുരോഗതിയിലും ശ്രദ്ധേയമായ സംഭാവനകൾ നൽകിയ ഭരണാധികാരിയുമായ ശൈഖ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ വിയോഗത്തിൽ ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ അനുസ്‌മരണ സമ്മേളനം സംഘടിപ്പിക്കുന്നു. ചൊവ്വാഴ്‌ച്ച വൈകിട്ട് 8 ന് ” വിദാഅൻ അമീറൽ ഖുലൂബ് ” എന്ന തലക്കെട്ടിൽ നടക്കുന്ന ഓൺലൈൻ സംഗമത്തിൽ ബഹ്‌റൈൻ പാർലമെന്റ് അംഗങ്ങളും സ്വദേശി പ്രമുഖരും സാമൂഹിക സാംസ്‌കാരിക രംഗത്തെ വ്യക്തിത്വങ്ങളും പങ്കെടുക്കുമെന്ന് ജന: സെക്രട്ടറി എം എം സുബൈർ അറിയിച്ചു.