bahrainvartha-official-logo
Search
Close this search box.

ഇസ്‌മെക് ബഹ്‌റൈന്‍ ഘടകം രൂപീകരിച്ചു

received_368826020847211

മനാമ: കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമുന്നത നേതാവും പൊന്നാനിയുടെ സുല്‍ത്താനുമായിരുന്ന സ. ഇമ്പിച്ചി ബാവയുടെ നാമധേയത്തില്‍ ഗള്‍ഫില്‍ പ്രവര്‍ത്തിക്കുന്ന ഇസ്‌മെക് ജിസിസി കുട്ടായ്മയുടെ ബഹ്‌റൈന്‍ ഘടകം നിലവില്‍ വന്നു. ഓണ്‍ലൈനിലൂടെ നടന്ന പ്രഥമ സമ്മേളനം സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് അംഗം സ. ടിഎം സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. പൊന്നാനി എംഎല്‍എയും നിയമസഭ സ്പീക്കറുമായ ശ്രീരാമകൃഷ്ണന്‍, പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആറ്റുണ്ണി തങ്ങള്‍, ബഹ്‌റൈന്‍ പ്രതിഭ മുതിര്‍ന്ന നേതാവ് സഖാവ് പിടി നാരായണന്‍, പൊന്നാനി മുന്‍സിപ്പല്‍ ചെയര്‍മാന്‍ സ. മുഹമ്മദ് കുഞ്ഞ് തുടങ്ങിയവര്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്തു.

ടിഎ ഇസ്മത്ത് വെളിയങ്കോട് (പ്രസിഡണ്ട്), മജീദ് പുതുപൊന്നനി, നസീര്‍ തെക്കന്‍ (വൈസ് പ്രസി), അമീന്‍ പെരുമ്പടപ്പ് (സെക്രട്ടറി), ഷിബിന്‍ പൊന്നാനി, ഷാജി പുറങ്(ജോയിന്റ് സെക്രട്ടറി), ബിജു പഴഞ്ഞി (ട്രഷറര്‍) എന്നിവരാണ് ഭാരവാഹികള്‍. രക്ഷാധികാരികളായി എം ബാവ, ഷഫീഖ് പൊറ്റാടി എന്നിവരെയും 17 അംഗ എക്‌സിക്യൂട്ടീവിനെയും തെരഞ്ഞെടുത്തു.

സമ്മേളനത്തിന് ഇതര ജിസിസി രാജ്യങ്ങളിലെ ഇസ്‌മെക് ഭാരവാഹികളും സംസാരിച്ചു. സമ്മേളനത്തിന് ജിസിസി കോര്‍ഡിനേറ്റര്‍മാരായ ഉസ്മാന്‍ റെഡ്(പ്രസിഡന്റ്), മുഹമ്മദ് സെമീര്‍(സെക്രട്ടറി), ഉസ്മാന്‍ പൊന്നാനി (ട്രഷറര്‍) എന്നിവര്‍ നേതൃത്വം നല്‍കി.
സമ്മേളനത്തോടനുബന്ധിച്ച് നടന്ന സാംസ്‌കാരിക സെമിനാറില്‍ ‘പൊന്നാനിയുടെ ചരിത്രം’ എന്ന വിഷയത്തില്‍ ചരിത്രഗവേഷക. ഡോ. ഫസീല തരകത്ത് മുഖ്യപ്രഭാഷണം നടത്തി. ‘വിദ്യാഭ്യാസം സാമൂഹിക വിപ്ലവത്തിന്, പൊതുജനാരോഗ്യം നാടിന്റെ സമ്പത്ത്’ എന്ന മുദ്രാവാക്യവുമായി പ്രവര്‍ത്തിക്കുന്ന ഇസ്‌മെക് ജിസിസി സംസ്‌കാരിക കൂട്ടായ്മ നിരവധി സാമൂഹിക ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചുവരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!