മനാമ: ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ‘സൂപ്പര്‍ ഫ്രൈഡേ’ നവംബര്‍ 23ന് ആരംഭിക്കും. ഉപഭോക്താക്കള്‍ക്ക് വന്‍ ഓഫറുകളുമായിട്ടാണ് സൂപ്പര്‍ ഫ്രൈഡേ പദ്ധതി എത്തുന്നത്. ഇലക്‌ട്രോണിക്‌സ്, മൊബൈല്‍ ഫോണുകള്‍, ഫാഷന്‍, ഗ്രോസറി തുടങ്ങിയവയില്‍ വലിയ ഇളവുകള്‍ ഓഫര്‍ കാലാവധിയില്‍ ലഭ്യമാകും. 70 ശതമാനം വരെയാണ് വിവിധ ഉത്പ്പന്നങ്ങള്‍ക്ക് ഓഫറുകള്‍ ഒരുക്കിയിരിക്കുന്നത്. ലുലുവിലെ ഏറ്റവും വലിയ ഓഫറായിരിക്കും ‘സൂപ്പര്‍ ഫ്രൈഡേ’ യെന്ന് ലുലു ഗ്രൂപ് ഡയറക്ടര്‍ മുജീബ് റഹ്മാന്‍ വ്യക്തമാക്കിയിട്ടുണ്ട്.
സാധാരണഗതിയിലുള്ള ഓഫറുകളില്‍ നിന്നും വ്യത്യസ്ഥമായി ഇത്തവണ ഇന്‍ സ്റ്റോര്‍ ഓഫറുകള്‍ക്ക് പുറമെ0 സെപ്ഷ്യല്‍ ഓണ്‍ലൈന്‍ ഓഫറുകളും ‘സൂപ്പര്‍ ഫ്രൈഡേ’ യിലൊരുക്കിയിട്ടുണ്ട്. ഓണ്‍ലൈന്‍, ഓഫ് ലൈന്‍ ഷോപ്പിങുകള്‍ക്ക് പ്രത്യേക പ്രമോ കോഡുകളും ഓണ്‍ലൈന്‍ ഓഡറുകള്‍ക്ക് സൗജന്യ ഡെലിവറിയും ലഭിക്കും. നവംബര്‍ 23ന് ആരംഭിക്കുന്ന ഓഫര്‍ ഡിസംബര്‍ അഞ്ച് വരെ നീണ്ടുനില്‍ക്കും.
‘സൂപ്പര്‍ ഫ്രൈഡേ’ ഓഫറുകള്‍ ലുലുവിന്റെ എട്ട് സ്‌റ്റോറുകളിലും www.luluhypermarket.com എന്ന ഷോപ്പിങ് പോര്‍ട്ടലിലും ലഭ്യമാണ്. കോവിഡ് സുരക്ഷാ ക്രമീകരണങ്ങള്‍ പൂര്‍ണമായും പാലിച്ചായിരിക്കും ഷോപ്പിങ്. ജീവനക്കാരുടെയും ഉപഭോക്താക്കളുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുമെന്നും ലുലു അറിയിച്ചിട്ടുണ്ട്.