മനാമ: ബഹ്‌റൈനില്‍ മാന്‍ഹോള്‍ ദുരന്തം. മൂന്ന് ഇന്ത്യന്‍ തൊഴിലാളികള്‍ ശ്വാസം മുട്ടി മരിച്ചു. ബുദയ്യയിലെ ബനീജംറയിലാണ് അപകടമുണ്ടായിരിക്കുന്നത്. ദേബാശിഷ് സാഹൂ, രാകേഷ് കുമാര്‍ യാദവ്, മുഹമ്മദ് തൗസീഫ് ഖാന്‍ എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നാലുപേരും ശുചീകരണ തൊഴിലാളികളാണെന്നാണ് വിവരം.
നാല് ഫയര്‍ എഞ്ചിനുകളും 18 സിവില്‍ ഡിഫെന്‍സ് ഉദ്യോഗസ്ഥരുമാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. അറ്റകുറ്റപ്പണിക്കിടെയാണ് അപകടനം നടന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകട കാരണം വ്യക്തമല്ല.
Civil defence deals with the death of three sanitation workers of suffocation while carrying maintenance work in Bani Jamra with four vehicles and 18 personnel. One worker was rescued and referred to the hospital.
— Ministry of Interior (@moi_bahrain) November 16, 2020