മനാമ: ഏപ്രിൽ ഒന്നു മുതൽ ബഹ്റൈനിൽ നിന്നും കണ്ണൂർ അന്താരാഷ്ട്ര വിമാനതാവളത്തിലേക്ക് സർവ്വീസ് ആരംഭിക്കുന്നതായി എയർ ഇന്ത്യ എക്സ്പ്രസ് അവരുടെ വെബ്സൈറ്റിലൂടെ അറിയിച്ചു. ഏപ്രിൽ ഒന്നു മുതൽ ബഹ്റൈനിലേക്കും തിരിച്ചും വിമാനങ്ങളുടെ വിവരങ്ങൾ എയർ ഇന്ത്യയുടെ സൈറ്റിൽ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. ഏപ്രിൽ ഒന്നു മുതൽ ദിവസേന രാവിലെ 7.10 ന് ബഹ്റൈനിലേക്ക് വിമാനം ചാർട്ട് ചെയ്തിട്ടുണ്ട്. 7:10 ന് പുറപ്പെടുന്ന വിമാനം നാലര മണിക്കൂർ യാത്ര ചെയ്ത് ബഹ്റൈൻ സമയം രാവിലെ 9:10 ന് ബഹ്റൈനിലെത്തും. ബഹ്റൈനിൽ നിന്നും ദിവസവും രാവിലെ 10:10 ന് കണ്ണൂരിലേക്ക് പുറപ്പെടും. ബഹ്റൈനിൽ നിന്നും കണ്ണൂരിലേക്ക് വിമാനം കുറവെറ്റ് വഴിയാണ് പോകുന്നതിനാൽ ആറര മണിക്കൂർ യാത്ര വേണ്ടി വരും. കണ്ണൂരിൽ 6:10 നാണ് ബഹ്റൈനിൽ നിന്നുള്ള വിമാനം എത്തിച്ചേരുക.