മനാമ: കസ്റ്റംമസിനെ വെട്ടിച്ച് സിഗരറ്റ് കടത്താന്‍ ശ്രമിച്ച 16 പേര്‍ക്ക് ആറ് മാസം തടവ് ശിക്ഷ. പ്രതികള്‍ 300 മുതല്‍ 50,000 ദിനാര്‍ വരെയും പിഴയും ഒടുക്കേണ്ടി വരും. കടല്‍ മാര്‍ഗം നികുതി വെട്ടിച്ച് സിഗരറ്റ് കടത്താന്‍ ശ്രമിച്ചുവെന്നാണ് പ്രതികള്‍ക്ക് മേല്‍ ചുമത്തപ്പെട്ടിരിക്കുന്ന കുറ്റം. നികുതി വെട്ടിപ്പ് നടത്തിയതിന് ആകെ 149,500 ദിനാര്‍ എല്ലാ പ്രതികളില്‍ നിന്നും ഈടാക്കിയിട്ടുണ്ട്.
കുറ്റകൃത്യവുമായി ബന്ധപ്പെട്ട് ഒരു കമ്പനിക്കെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ട്. 50,822 ദിനാറാണ് കമ്പനി പിഴയായി നല്‍കേണ്ടത്. മിനിസ്ട്രീസ് ആന്റ് പബ്ലിക് എന്റിറ്റീസ് പ്രോസിക്യൂഷിലെ ചീഫ് പ്രോസിക്യൂട്ടര്‍ അദ്‌നാന്‍ അല്‍ വാദിയ ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ലോവര്‍ ക്രിമിനല്‍ കോടതിയുടേതാണ് ഉത്തരവ്.