മനാമ: അബൂദാബിയില്‍ ചേര്‍ന്ന ത്രിരാഷ്ട്ര ഉച്ചകോടിയില്‍ ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫ പങ്കെടുത്തു. ബഹ്‌റൈന്‍, യു.എ.ഇ, ജോര്‍ഡന്‍ എന്നീ രാജ്യങ്ങളുടെ സുപ്രധാന നേതാക്കാളാണ് ഉച്ചകോടിയുടെ ഭാഗമായത്. ബഹ്‌റൈനെ പ്രതിനിധീകരിച്ച് രാജാവ് ഹിസ് റോയല്‍ ഹൈനസ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫ, യുഎഇയെ പ്രതിനിധീകരിച്ച് അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേന കമാന്‍ഡറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്‌യാന്‍, ജോര്‍ഡനെ പ്രതിനിധീകരിച്ച് രാജാവ് അബ്ദുല്ല രണ്ടാമന്‍ എന്നിവര്‍ ഉച്ചകോടിയില്‍ പങ്കെടുത്തു.
ഫലസ്തീന്‍ പ്രശ്‌നത്തില്‍ രമ്യമായ പരിഹാര നടപടികള്‍ കൈക്കോള്ളുന്നതിനുള്ള ശ്രമങ്ങള്‍ ശക്തമാക്കാനും യോഗം തീരുമാനിച്ചു. 1967ലെ അതിർത്തികൾ അംഗീകരിച്ച് കിഴക്കൻ ജറൂസലം തലസ്ഥാനമായി ഫലസ്തീൻ രാഷ്ട്രം നിലവിൽ വരുന്ന സാധ്യകളെ യോഗം വിശകലനം ചെയ്തിട്ടുണ്ട്. അറബ് മേഖലയിലെ ഭക്ഷ്യസുരക്ഷ, കോവിഡ് പ്രതിരോധ നടപടികള്‍ തുടങ്ങിയവയായിരുന്നു പ്രധാന ചര്‍ച്ചാ വിഷയങ്ങള്‍. ആരോഗ്യ സുരക്ഷാ രംഗത്തും ഭക്ഷസുരക്ഷ ഉറപ്പുവരുത്തുന്നതിലും ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പരസ്പര സഹകരണത്തോടെ ഒന്നിച്ച് നില്‍ക്കാന്‍ മൂന്ന് രാജ്യങ്ങളും തീരുമാനിച്ചിട്ടുണ്ട്.