bahrainvartha-official-logo
Search
Close this search box.

ഇരട്ടക്കുട്ടികളുടെ മരണം; നരഹത്യാക്കുറ്റം നിഷേധിച്ച് ആരോപണ വിധേയരായ എസ്.എം.സി ആരോഗ്യ പ്രവര്‍ത്തകര്‍

smc

മനാമ: ഇരട്ടക്കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്ന സല്‍മാനിയ മെഡിക്കല്‍ കോപ്ലംക്‌സിലെ ആരോഗ്യ പ്രവര്‍ത്തകര്‍ നരഹത്യാക്കുറ്റം നിഷേധിച്ചു. വിചാരണാ കോടതിയിലാണ് കുട്ടികളുടെ ചികിത്സയുമായ ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച മൂന്ന് ഡോക്ടര്‍മാരും ഒരു നഴ്‌സും ഇക്കാര്യം വ്യക്തമാക്കിയത്. ചികിത്സാ പിഴവ്, നരഹത്യ തുടങ്ങിയ വകുപ്പുകളിലാണ് ഇവര്‍ വിചാരണ നേരിടുന്നത്.

സംഭവത്തില്‍ അന്വേഷണം നടത്തിയ നാഷണല്‍ ഹെല്‍ത്ത് റെഗുലേറ്ററി അതോറിറ്റി നേരത്തെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. രണ്ട് പെണ്‍കുഞ്ഞുങ്ങള്‍ മരണപ്പെട്ട സംഭവം ചികിത്സാ പിഴവെന്ന് സംശയം പുറത്തുവന്നതോടെ സമഗ്രമായ അന്വേഷണം നടന്നത്. കുട്ടികളുടെ മരണത്തില്‍ പിതാവ് പരാതിയുമായി രംഗത്ത് വന്നതോടെ സമഗ്ര അന്വേഷണം നടത്തുമെന്ന് എന്‍എച്ച്ആര്‍എ ചീഫ് എക്സിക്യൂട്ടീവ് ഡോ. മെറിയം അദാബി അല്‍ ജല്‍മ വ്യക്തമാക്കിയിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!