ബഹ്റൈനി നടൻ ഇബ്രാഹിം ബഹർ നിര്യാതനായി

മനാമ : ബഹ്റൈനി നടൻ ഇബ്രാഹിം ബഹർ നിര്യാതനായി. 62 വയസ്സായിരുന്നു. ബഹ്റൈനിലെ പ്രശസ്ത ഗായകൻ അലി ബഹറിന്റെ സഹോദരനാണ്. ഇക്കഴിഞ്ഞ ദേശീയ ഇലക്ഷനിൽ നോർത്തേൺ ഗവർണേറ്റിൽ നോമിനേഷൻ സമർപ്പിച്ചിരുന്നു.