ഐഎഎസ് പരിശീലനം സ്‌കൂളുകളില്‍ നിന്ന് തന്നെ തുടങ്ങാം; അബൂബക്കര്‍ സിദ്ധീഖ് ഐഎഎസ്

SIJI

മനാമ: അഭിരുചിയുള്ള കുട്ടികള്‍ക്ക് ഹൈസ്‌കൂള്‍ തലം മുതല്‍ തന്നെ ഐ എ എസ് പരിശീലനം നല്‍കുന്നത് രാഷ്ട്ര ഭാവി മാറ്റുന്ന മികച്ച ഉദ്യോഗാര്‍ത്ഥികളെ സൃഷ്ടിക്കാൻ വഴി ഒരുക്കുമെന്ന് ഡോ. അബൂബക്കര്‍ സിദ്ധീഖ് ഐ എ എസ്. കരിയര്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ഇന്ത്യ (സിജി)യുടെ കരിയര്‍ ആന്‍ഡ് ലേര്‍ണിംഗ് വിഭാഗത്തിന്റെ പ്രഥമ വെബ്ബിനാറില്‍ ‘ഐ എ എസിലേക്കുള്ള വഴികള്‍ ‘ എന്ന വിഷയത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. വീടുകളില്‍ നിന്നും സ്‌കൂളുകളില്‍ നിന്നും ചെറു പ്രായത്തില്‍ തന്നെ വ്യക്തിത്വ വികസനം, നേതൃത്വ പരിശീലനം തുടങ്ങിയ ശേഷികള്‍ പരിപോഷിപ്പിക്കപ്പെടണം. സിലബസ് മനസിലാക്കി സമയ ബന്ധിതവും ഘടനാ പരവുമായ പരിശീലനം പിന്നീട് നല്‍കിയാല്‍ ഐ എ എസ് പരീക്ഷ ഏറെ എളുപ്പമാക്കാം. ഡോ. അബൂബക്കര്‍ സിദ്ധീഖ് പറയുന്നു.

8-12 ക്ലാസ്സുകളിലെ ശാസ്ത്ര പാഠങ്ങള്‍ ആശയങ്ങള്‍ക്കും സൂത്ര വാക്യങ്ങള്‍ക്കും പകരം പ്രായോഗികമായി പഠിക്കുന്നത് പരീക്ഷകളില്‍ ഉറപ്പായും സഹായിക്കും. പരന്ന വായനയും ആനുകാലിക വാര്‍ത്തകളെ സൂക്ഷമായി വിലയിരുത്തുന്നതും ആയിരിക്കും ഐ എ എസ് പരിശീലനത്തിന്റെ ഏറ്റവും മുഖ്യ തയ്യാറെടുപ്പ്.അറിവുകള്‍ക്ക് ഇന്റര്‍നെറ്റിനെ എപ്പോഴും ആശ്രയിക്കുന്നത് വായന ശീലത്തെ ദോഷമായി ബാധിക്കുന്നുണ്ട്. വായനയിലൂടെ ലഭിക്കുന്ന വിശാലമായ ബോധമണ്ഡലം ഇന്റര്‍നെറ്റ് സെര്‍ച്ചുകളിലൂടെ ലഭ്യമാകുന്നില്ല. നാം പരതുന്ന വിഷയം മാത്രമാണ് ഗൂഗിള്‍ ഉത്തരം നല്‍കുക. അത് വഴി അറിവ് പരിമിതപ്പെട്ടേക്കും.

വിദ്യാത്ഥികള്‍ അവര്‍ക്കു പ്രണയം തോന്നുന്ന വിഷയങ്ങള്‍ മാത്രമേ ഭാവിയില്‍ ഐച്ഛിക വിഷയമായി ഐ എ എസ്സിന് തിരഞ്ഞെടുക്കാവൂ എന്ന് ഡോ. അബൂബക്കര്‍ സിദ്ധീഖ് പറഞ്ഞു. ഇഷ്ട വിഷയം ആസ്വദിച്ചു പഠിക്കുന്നവര്‍ സമൂഹത്തിനു തന്നെ ഭാവിയില്‍ മുതല്‍ കൂട്ടാവും. ഐ എ എസ് വിജയിക്കേണ്ടതിനുള്ള അക്കാഡമിക്കല്‍ കഴിവുകളെ കുറിച്ച് സമൂഹ സങ്കല്പങ്ങള്‍ ഇനിയും മാറ്റപ്പെടാനുണ്ടെന്നും അദ്ദേഹം അനുഭവ സഹിതം വിലയിരുത്തി. ജാര്‍ഖണ്ഡ് സര്‍ക്കാര്‍ മൃഗ-കൃഷി പരിപാലന സെക്രട്ടറിയാണ് നിലവില്‍ ഡോ. അബൂബക്കര്‍ സിദ്ധീഖ്.

സാമൂഹ്യ പ്രവര്‍ത്തക ഷെമിലി പി ജോണാണ് സിജി വെബിനാര്‍ ഉദ്ഘാടനം ചെയ്തത്. യൂനുസ് രാജ് മോഡറേറ്ററും ഷിബു പത്തനംതിട്ട അധ്യക്ഷനുമായിരുന്നു. സിജി ബഹ്റൈന്‍ ചീഫ് കോ-ഓര്‍ഡിനേറ്റര്‍ മന്‍സൂര്‍ പി,വി സ്വാഗതവും കരിയര്‍ ആന്‍ഡ് ലേര്‍ണിംഗ് വിഭാഗം കോ-ഓര്‍ഡിനേറ്റര്‍ നിസാര്‍ കൊല്ലം നന്ദിയും പറഞ്ഞു. ഷാനവാസ് സൂപ്പി, യൂസഫ് അലി, ധന്‍ജീബ് അബ്ദുല്‍ സലാം എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!