മനാമ : കഴിഞ്ഞ ദിവസം ഹമാലയിലെ നിർമ്മാണ പ്രവർത്തനം നടക്കുന്ന കെട്ടിടത്തിന്റെയുള്ളിൽ നിന്നും മരിച്ച നിലയിൽ കണ്ടെത്തിയ മലയാളിയായ ആന്റണി വിൻസെന്റിന്റെ മരണം കൊലപാതകമാണെന്ന സോഷ്യൽ മീഡിയ പ്രചാരണം ബന്ധുക്കൾ തള്ളി. ആന്റണിയുടെ മരണം ആത്മഹത്യയാണെന്നും പോലീസിന് ആത്മഹത്യ കുറിപ്പ് ലഭിച്ചിട്ടുണ്ടെന്നും ബഹ്റൈനിൽ തന്നെയുള്ള സഹോദരൻ ആരോഗ്യ ദാസ് മാധ്യമങ്ങളോട് പറഞ്ഞു. വ്യാഴാഴ്ച്ച രാവിലെയാണ് ആന്റണി രാജിന്റെ മൃതദേഹം കണ്ടെത്തിയത്. അദ്ദേഹത്തിന്റെ സഹോദരന്റെ കമ്പനി പ്രവർത്തിക്കുന്ന സ്ഥലത്ത് തന്നെയാണ് ആൻറണി രാജ് ആത്മഹത്യ ചെയ്തത്. ഇയാളെ കാണാതെയായി മൂന്ന് ദിവസത്തിന് ശേഷമാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.