മനാമ: കെ.എം.സി.സി ബഹ്‌റൈൻ സംസ്ഥാന വൈസ് പ്രസിഡന്റും സാമൂഹിക പ്രവർത്തകനുമായ ഷാഫി പാറക്കട്ടയുടെ മാതാവിന്റെ വിയോഗത്തിൽ കെ.എം.സി.സി ബഹ്‌റൈൻ അനുശോചിച്ചു. ഇന്ന് രാവിലെയോടെയാണ് കാസർഗോഡ് പാറക്കട്ട സ്വദേശിനിയും പാറക്കട്ട അബ്ദുല്ലയുടെ ഭാര്യയുമായ ബീഫാത്തിമ (85) മരണപ്പെട്ടത്. അവരുടെ വിയോഗത്തിൽ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായി നേതാക്കൾ അനുശോചന കുറിപ്പിൽ പറഞ്ഞു. ഏവരും അവർക്കുവേണ്ടി പ്രാർത്ഥനകൾ നടത്തണമെന്നും മയ്യിത്ത് നിസ്കാരങ്ങൾ നിർവഹിക്കണമെന്നും കെ.എം.സി.സി ബഹ്‌റൈൻ സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാൻ, ആക്ടിങ് ജന. സെക്രട്ടറി ഒ.കെ ഖാസിം എന്നിവർ അഭ്യർത്ഥിച്ചു.
