bahrainvartha-official-logo
Search
Close this search box.

പ്രിന്‍സ് ഖലീഫ ബഹ്‌റൈന്റെ മുഖമായി എക്കാലവും തിളങ്ങി നില്‍ക്കും; ഹമദ് രാജാവ്

meeting

മനാമ: വിടപറഞ്ഞ മുന്‍ പ്രധാനമന്ത്രി ഹിസ് റോയല്‍ ഹൈനസ് പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ ബഹ്‌റൈന്റെ മുഖമായി എക്കാലവും തിളങ്ങി നില്‍ക്കുമെന്ന് രാജാവ് ഹിസ് മജസ്റ്റി ഹമദ് ബിന്‍ ഇസ അല്‍ ഖലീഫ. പ്രിന്‍സ് ഖലീഫയുടെ മക്കളായ ഡെപ്യൂട്ടി പ്രധാനമന്ത്രി ഹിസ് ഹൈനസ് ശൈഖ് അലി ബിന്‍ ഖലീഫ അല്‍ ഖലീഫ, ഹിസ് ഹൈനസ് ശൈഖ് സല്‍മാന്‍ ബിന്‍ ഖലീഫ അല്‍ ഖലീഫ, ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഹിസ് എക്‌സലന്‍സി ശൈഖ് റാഷിദ് ബിന്‍ ഖലീഫ ബിന്‍ ഹമദ് അല്‍ ഖലീഫ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ച്ചയിലായിരുന്നു രാജാവിന്റെ പ്രസ്താവന.

അല്‍ സാഖീര്‍ പാലസില്‍ നടന്ന കൂടിക്കാഴ്ച്ചയില്‍ പ്രധാനമന്ത്രിയും കിരീടവകാശിയുമായ റോയല്‍ ഹൈനസ് പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയും പങ്കെടുത്തിരുന്നു. പ്രിന്‍സ് ഖലീഫയുടെ വിയോഗത്തില്‍ അഗാത ദുഃഖം രേഖപ്പെടുത്തുന്നതായി രാജാവ് പറഞ്ഞു. രാജ്യത്തിന്റെ പുരോഗതിയില്‍ പ്രിന്‍സ് ഖലീഫയുടെ നിര്‍ണായകമായ പങ്കാളിത്വത്തെ രാജാവ് അനുസ്മരിച്ചു. ബഹ്‌റൈന്റെ എക്കാലത്തെയും മികച്ച നേതാക്കളിലൊരാളെയാണ് നഷ്ടമായിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

ഹമദ് രാജാവിന്റെ പിന്തുണയ്ക്കും സ്‌നേഹത്തിനും നന്ദിയറിയിക്കുന്നതായി ഡപ്യൂട്ടി പ്രധാനമന്ത്രി ഹിസ് ഹൈനസ് ശൈഖ് അലി ബിന്‍ ഖലീഫ അല്‍ ഖലീഫ, ഹിസ് ഹൈനസ് ശൈഖ് സല്‍മാന്‍ ബിന്‍ ഖലീഫ അല്‍ ഖലീഫ, ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഹിസ് എക്‌സലന്‍സി ശൈഖ് റാഷിദ് ബിന്‍ ഖലീഫ ബിന്‍ ഹമദ് അല്‍ ഖലീഫ എന്നിവര്‍ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!