മനാമ: ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ മനാമ ഏരിയ “റസൂലുല്ലാഹ് ജീവിതം: ഒരു സ്ത്രീപക്ഷ വായന” എന്ന പ്രമേയത്തിൽ വനിതാ സംഗമം നടത്തി. വിശ്വാസികളെ സംബന്ധിച്ചിടത്തോളം ആയുഷ് കാലം മുഴുവൻ പ്രവാചകചര്യയാണ് അനുധാവനം ചെയ്യേണ്ടതെന്ന് ഉത്ഘാടന ഭാഷണത്തിൽ പ്രസിഡന്റ് ജമീലഇബ്രാഹിം ഓർമ്മപ്പെടുത്തി. മുസ്ലീം സ്ത്രീകൾ ചർച്ചയ്ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന ആധുനികസമൂഹത്തിന് പ്രവാചകൻ മുഹമ്മദ് നബിയുടെ സ്ത്രീ വിമോചന അധ്യാപനങ്ങൾ അപഗ്രഥിച്ചുകൊണ്ട് മറുപടിനൽകുവാൻ നാം പ്രാപ്തരാകേണ്ടതുണ്ടെന്ന് മുഖ്യപ്രഭാഷണം നടത്തിയ കേരളത്തിലെ അറിയപ്പെടുന്നസോഷ്യൽ ആക്റ്റിവിസ്റ്റ് പി.വി.റഹ്മാബി ടീച്ചർ പറഞ്ഞു . സ്ത്രീ വിമോചന അധ്യാപനങ്ങളിൽ പ്രവാചകധ്യാപനങ്ങൾ മുന്നിട്ട് നിൽക്കുന്നുവെന്നും അവർകൂട്ടിച്ചേർത്തു.കുടുംബ ബന്ധങ്ങളിലും ദാമ്പത്യ ബന്ധങ്ങളിലുമുള്ള ഇസ്ലാമിക കാഴ്ച പാടുകൾ ഏറെ പ്രാധാന്യമർഹിക്കുന്നതാണെന്ന് കലാ സാംസ്കാരിക പ്രവർത്തക ഷമീമ സക്കീർ സൂചിപ്പിച്ചു. സ്വതന്ത്രരും ചുമതലാബോധവുമുള്ള മനുഷ്യ സൃഷ്ടികളായി സ്ത്രീകളെ പരിഗണിക്കുവാൻ പഠിപ്പിച്ച്കൊണ്ട് സ്ത്രീകൾക്ക് കുടുംബ ജീവിതത്തിലും സമൂഹത്തിലുമുള്ള പ്രാധാന്യം ചൂണ്ടിക്കാണിച്ചുതന്ന മഹാനാണ് പ്രവാചകൻ മുഹമ്മദ് നബിയെന്നും അവർ ഓർമ്മപ്പെടുത്തി. വനിതാ സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കിസ് മത്സരവിജയികളെ പി.വി.റഹ്മാബി ടീച്ചർ പ്രഖ്യാപിച്ചു. ഫാത്തിമത് സുഹ്റ, ഷബീറമൂസ ഫാത്തിമാബീ .എസ്, സലീന സിദ്ധീഖ് എന്നിവർ വിജയികളായി. ഏരിയ ഓർഗനൈസർ റഷീദസുബൈറിന്റെ അദ്ധ്യക്ഷതയിൽ നടന്നപരിപാടിയിൽ ഫസീല ഹാരിസ്( ഏരിയ സെക്രട്ടറി ) സ്വാഗതം പറഞ്ഞു നസ് ല ഹാരിസ് ഖുർആനിൽ നിന്നും അവതരിപ്പിച്ചു.ഫാത്തിമ മൻഹ,മെഹ്റമെയ്തീൻ, സക്കിയ ഷമീർ എന്നിവർഗാനങ്ങൾ ആലപിച്ചു. ഷംല ശരീഫ് പരിപാടികൾ നിയന്ത്രിച്ചു. നൂറഷൗക്കത്തലി നന്ദി പറഞ്ഞു. സഫ്രീന ഫിറോസ്, ജമീല അബ്ദുറഹ്മാൻ, ഷബീഹഫൈസൽ റുബീന നൗഷാദ്, അമീറഷഹീർ എന്നിവർ നേതൃത്വം നൽകി.
