bahrainvartha-official-logo
Search
Close this search box.

ഐ ഒ സി ബഹ്റൈൻ ഇന്റർ സ്‌കൂൾ ക്വിസ്സ് മത്സരം സംഘടിപ്പിക്കുന്നു

received_157042906115373

മനാമ: ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിൻ്റെ ജന്മദിനത്തോട് അനുബന്ധിച്ച് ഇന്ത്യൻ ഓവർസീസ് കൊണ്ഗ്രെസ്സ് ബഹ്‌റൈൻ ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്റർസ്‌കൂൾ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. നവംബർ 27 നാണ് ആദ്യ റൌണ്ട് മത്സരങ്ങൾ നടക്കുക. ബഹ്‌റൈനിലെ വിവിധ സ്‌കൂളുകളിൽ നിന്നും മുന്നൂറോളം വിദ്യാർഥി വിദ്യാർഥിനികളാണ് മത്സരത്തിൽ പങ്കെടുക്കുക. ആദ്യ റൗണ്ട് സ്‌കൂൾ തലത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഓൺലൈൻ വഴി ആയിരിക്കും. അതിൽ നിന്നും ആദ്യ നാല് സ്ഥാനങ്ങളിൽ എത്തുന്ന വിദ്യാർഥികളെ ഉൾപ്പെടുത്തിക്കൊണ്ട് 29 ന് ഫൈനൽ റൌണ്ട് മത്സരങ്ങൾ നടക്കും. ആദ്യ സ്ഥാനങ്ങളിൽ വരുന്ന വിദ്യാർഥികൾക് ട്രോഫിയും ബഹ്‌റൈനിലെ പ്രമുഖ സ്ഥാപനങ്ങൾ നൽകുന്ന സമ്മാനങ്ങളും, പങ്കെടുക്കുന്ന എല്ലാ വിദ്യാർഥികൾക്കും പ്രോത്സാഹന സമ്മാനങ്ങളും നൽകും. ആദ്യ സ്ഥാനത്ത് വരുന്ന സ്‌കൂളിന് എവർ റോളിംഗ് ട്രോഫിയും നൽകുമെന്ന് ഐ ഒ സി ദേശീയ പ്രസിഡണ്ട് മുഹമ്മദ് മൻസൂർ, പ്രോഗ്രാം കൺവീനർ ഷെമിലി പി ജോൺ, ജോയിന്റ് കൺവീനർ ഓസ്റ്റിൻ സന്തോഷ് എന്നിവർ പത്രക്കുറിപ്പിലൂടെ അറിയിച്ചു.

വർത്തമാന സംഭവങ്ങൾ, പൊതുവിജ്ഞാനം, ഇന്ത്യൻ ചരിത്രം, കല, കായികം, ശാസ്ത്രം എന്നിവയെ ആസ്പദമാക്കിയാണ് മത്സരങ്ങൾ നടത്തുക എന്ന് ക്വിസ്സ് ഡയറക്ടർ തൗഫീഖ് അറിയിച്ചു. പ്രമുഖ മാധ്യമ പ്രവർത്തക സോണോറിറ്റ മെഹറയാണ് മത്സരങ്ങൾ നിയന്ത്രിക്കുക. ബഹ്‌റൈനിലെ സാമൂഹിക സാംസ്കാരിക സേവന രംഗത്ത് സജീവമായി പ്രവർത്തിച്ച് മുന്നോട്ട് പോകുവാൻ സാധിക്കുന്നതിൽ ഐ ഒ സി ക്ക് അഭിമാനമുണ്ടെന്ന് മുഹമ്മദ് മൻസൂർ അറിയിച്ചു. ഇരുപത്തി ഒൻപതാം തിയതി നടക്കുന്ന ഫൈനൽ മത്സരങ്ങൾ ബഹ്‌റൈൻ സമയം 6PM ന് ആരംഭിക്കും. ഐഒസി ചെയർമാൻ സാം പിത്രോഡ ഉത്‌ഘാടനം നിർവ്വഹിക്കും, എഐസിസി സെക്രട്ടറി ഹിമാൻഷു വ്യാസ്, ഐഒസി മിഡിൽ ഈസ്റ്റ് ഇൻ ചാർജ് ഡോ.ആരതി കൃഷ്ണ, മൻസൂർ പള്ളൂർ ഐ ഒ സി ഗ്ലോബൽ കൺവീനർ എന്നിവർ അതിഥികളായി എത്തും.

എം. ബി എം ഹോൾഡിങ് ആണ് പ്രോഗ്രാമിന്റെ പ്രധാനസ്പോൺസർ. എയ്‌റോസ്‌കോപ്, യൂറോട്രൈബ്യുൻ , ഫസ്റ്റ് ട്രേഡിങ്ങ് ,പിൻപോയിന്റ് ട്രേഡിങ്ങ് ,കേവൽറാം ആൻഡ് സൺസ് ,അൽ ഹവാജ് എന്നിരോടൊപ്പം ചേർന്നാണ് ഐ ഒ സി ഈ പ്രോഗ്രാം സംഘടിപ്പിക്കുന്നത് എന്ന് ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക് ബന്ധപ്പെടാം.3983 7771, 33381808, 3360 0504. ഐ ഓ സി ബഹ്‌റൈൻ ഫെയിസ്ബുക്ക് പേജിലൂടെ ലൈവ് സംപ്രേക്ഷണം ഉണ്ടായിരിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ആയിരത്തോളം വരുന്ന ആളുകൾ പരുപാടി കാണുമെന്ന് പ്രതീക്ഷിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.

Fbid:Indian Overseas Congress, Bahrain
Zoom id:81856864178
PassCode:IOCBahrain

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!