മനാമ: ഇന്ത്യൻ സ്കൂൾ നവംബർ 21നു ഓൺലൈനായി ഉർദു ദിനം ആഘോഷിച്ചു. ഇന്ത്യന്‍ സ്കൂള്‍ ഉര്‍ദു വകുപ്പ് സംഘടിപ്പിച്ച പരിപാടി സ്കൂൾ പ്രാർത്ഥനയോടെ ആരംഭിച്ചു. തുടർന്ന് ബഹറിന്റെയും ഇന്ത്യയുടെയും ദേശീയഗാനങ്ങൾ ആലപിച്ചു. വിദ്യാര്‍ത്ഥിനി ഹൈഫ ഹ്യൂമനുൻ വിശുദ്ധ ഖുറാൻ പാരായണം ചെയ്തു. അർഫ ഖാൻ വിവർത്തനം നിര്‍വഹിച്ചു. ഉർദു അദ്ധ്യാപിക മഹനാസ് ഖാൻ ആഘോഷങ്ങളുടെ വിശദാംശങ്ങൾ അവതരിപ്പിച്ചു.
ആറാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കായി നിരവധി മത്സരങ്ങളുള്ള ഒരാഴ്ച നീണ്ടുനിന്ന ആഘോഷത്തിന്റെ സമാപനമായാണ് ഉര്‍ദു ദിന ആഘോഷം നടത്തിയത്. ആഘോഷത്തിന്റെ ഭാഗമായി ഉർദു കവിത പാരായണം, കഥപറച്ചിൽ, പ്രസംഗം, ക്വിസ് മത്സരങ്ങൾ എന്നിവ നടത്തി. മത്സരങ്ങൾക്ക് പുറമെ ദേശസ്നേഹ ഗാനം, ദേശീയ ഗാനം, കവി സമ്മേളനം തുടങ്ങി നിരവധി പരിപാടികൾ വിദ്യാർത്ഥികൾ അവതരിപ്പിച്ചു. വകുപ്പ് മേധാവി ബാബു ഖാൻ വിജയികളെ പ്രഖ്യാപിച്ചു. അലീൻ സയ്യിദ് നന്ദി രേഖപ്പെടുത്തി. ഇന്ത്യന്‍ സ്കൂള്‍ ചെയര്‍മാന്‍ പ്രിൻസ് എസ് നടരാജൻ, സെക്രട്ടറി സജി ആന്റണി, സ്കൂള്‍ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം മുഹമ്മദ് ഖുർഷീദ് ആലം , പ്രിൻസിപ്പൽ വി ആർ പളനിസ്വാമി എന്നിവര്‍ ഉറുദു ദിന സന്ദേശം നല്‍കി.