കെ.എം.സി.സി. സൗത്ത്  സോണ്‍ മെമ്പര്‍ഷിപ്പ് വിതരണം ഊര്‍ജ്ജിതമാക്കാന്‍ തീരുമാനം

മനാമ:  കെ.എം.സി.സി. ബഹ്റൈന്‍ സംസ്ഥാന കമ്മിറ്റിയുടെ പുതിയ കാലയളവിലേക്കുള്ള മെമ്പര്‍ഷിപ്പ് വിതരണം ഊര്‍ജ്ജിതപ്പെടുത്താന്‍ സൗത്ത് സോണ്‍ കമ്മിറ്റി തീരുമാനിച്ചു.  തിരുവനന്തപുരം,കൊല്ലം,ആലപ്പുഴ, പത്തനംതിട്ട,എറണാകുളം,ഇടുക്കി, തൃശൂർ  വരെയുള്ള ഏഴ് ജില്ലകള്‍ ഉൾപ്പെട്ട കെ.എം.സി.സി. സൗത്ത് സോണ്‍ കമ്മിറ്റിയുടെ അംഗത്വ വിതരണോദ്ഘാടനം സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി ഷംസുദ്ദീൻ വെള്ളികുളങ്ങര നിർവഹിച്ചു . ഈ ജില്ലകളിലുള്ള പരമാവധി പ്രവാസികളെ കെ.എം.സി.സി. അംഗങ്ങളാക്കാനാണ് കമ്മിറ്റി തീരുമാനം. ഇതിനായി നൗഷാദ് വെഞ്ഞാറുംമൂട് (പത്തനംതിട്ട , തിരുവനന്തപുരം),അബ്ദുല്‍റഷീദ്  ആറ്റൂർ ,അബ്ദുല്‍ഖാദര്‍ ചേലക്കര  (തൃശൂർ ) ,  തേവലക്കര ബാദുഷ,  നവാസ് കുണ്ടറ (കൊല്ലം),  ഷാനവാസ് കായംകുളം ഡോ.അബ്ദുര്‍റഹ്മാൻ (ആലപ്പുഴ) ,  ഉമര്‍ കൊച്ചി,മുസ്തഫ സുനില്‍ ബാബു (എറണാകുളം ) സഹല്‍ തൊടുപുഴ, സലീം കാഞ്ഞാർ (ഇടുക്കി)എന്നിവരുടെ നേതൃത്വത്തിലുള്ള  സബ്  കമ്മിറ്റികൾക്ക്  രൂപം നല്‍കി.

 

കെ എം സി സി ബഹ്‌റൈനിൽ അംഗത്വമെടുക്കാൻ താല്പര്യമുള്ള സൗത്ത് സോൺ  മേഖലയിലെ  ജില്ലകളിലുള്ള  ബഹ്‌റൈൻ പ്രവാസികൾ
ഫെബ്രുവരി ഇരുപത്തിയെട്ടിനുമുമ്പായി 34164333 ,33642736 ,33620016 ,39282669 എന്നീ നമ്പരുകളിൽ  ബന്ധപ്പെടേണ്ടതാണെന്നും ,കൂടാതെ
 കെ എം സി സി   ‘അൽ-അമാന ‘ സുരക്ഷാ പദ്ധതിയിലും അംഗമാകാവുന്നതാണെന്നും ഭാരവാഹികൾ അറിയിച്ചു .
പ്രസിഡന്‍റ് അബ്ദുല്‍ റഷീദ് അധ്യക്ഷനായിരുന്നു.. ഉമര്‍ കൊച്ചി, ഷാനവാസ് കായംകുളം, സഹല്‍ തൊടുപുഴ, ഷംസ് കൊച്ചിൻ ,ജാഫർ തങ്ങൾ ,ഷജീർ ,സൈഫുദീൻ ,അന്‍സര്‍ കുരീപ്പുഴ തുടങ്ങിയവര്‍ പങ്കെടുത്തു . ജനറല്‍ സെക്രട്ടറി  തേവലക്കര ബാദുഷ സ്വാഗതവും അബ്ദുൽ  ഖാദര്‍ ചേലക്കര നന്ദിയും  പറഞ്ഞു.