ഇന്ത്യന്‍ സ്കൂള്‍ ബഹ്റൈൻ ഫ്രഞ്ച് ദിനം ആഘോഷിച്ചു

2 (2)

മനാമ: ഫ്രഞ്ച് ഭാഷയെയും സംസ്കാരത്തെയും പരിചയപ്പെടുത്തുന്ന വിവിധ പരിപാടികളോടെ ഫ്രഞ്ച് ദിനം ഇന്ത്യന്‍ സ്കൂളില്‍ ആഘോഷിച്ചു. സ്കൂൾ പ്രാർത്ഥനയോടെ പരിപാടി ആരംഭിച്ചു.കവിത പാരായണം, ഫ്രഞ്ച് ഭാഷയിലെ പ്രസംഗങ്ങൾ, ഗാനങ്ങൾ, റോൾ പ്ലേകൾ, ഇൻസ്ട്രുമെന്റൽ മ്യൂസിക്, പവർ പോയിന്റ് പ്രസന്റേഷൻ എന്നിങ്ങനെ വിവിധ പരിപാടികളിൽ വിദ്യാർത്ഥികള്‍ പങ്കെടുത്തു. വകുപ്പ് മേധാവി ട്രെവിസ് മിഷേല്‍ പരിപാടിയുടെ മേല്‍നോട്ടം നിര്‍വഹിച്ചു.

അഞ്ച് ഭൂഖണ്ഡങ്ങളിലായി 300 ദശലക്ഷത്തിലധികം ആളുകൾ ഫ്രഞ്ച് സംസാരിക്കുന്നുണ്ടെന്നും ഫ്രഞ്ച്, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകള്‍ സംസാരിക്കാനുള്ള കഴിവ് അന്താരാഷ്ട്ര തൊഴിൽ വിപണിയിൽ ഒരു നേട്ടമാണെന്നും ഇന്ത്യന്‍ സ്കൂള്‍ ചെയര്‍മാന്‍ പ്രിൻസ് എസ് നടരാജൻ ഒരു സന്ദേശത്തിൽ പറഞ്ഞു.

അന്താരാഷ്ട്ര ഭാഷ എന്ന നിലയില്‍ ഫ്രഞ്ച് പഠനം , തിയേറ്റർ, ദൃശ്യ കല, നൃത്തം വാസ്തുവിദ്യ,ഫ്രഞ്ച് സാഹിത്യത്തിലെ കൃതികൾ അതുപോലെ സിനിമകൾ, ഗാനങ്ങൾ തുടങ്ങിയവ അടുത്തറിയാന്‍ ഉപകാരപ്പെടുമെന്ന് ഇന്ത്യന്‍ സ്കൂള്‍ സെക്രട്ടറി സജി ആന്റണി പറഞ്ഞു. ഫ്രഞ്ച് ഭാഷയിൽ ആഘോഷങ്ങൾ സംഘടിപ്പിക്കുന്നതിനുള്ള ഇന്ത്യൻ സ്കൂൾ അധ്യാപകരുടെ ശ്രമങ്ങളെ പ്രിൻസിപ്പൽ വി ആർ പളനിസ്വാമി അഭിനന്ദിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!