bahrainvartha-official-logo
Search
Close this search box.

ബി.എഫ്​.സി സ്​മാർട്ട്​ മണി ആപ്പിന് പുതിയ രൂപം; ഇനി നാട്ടിലേക്ക് പണമയക്കാം കൂടുതൽ എളുപ്പത്തിൽ

Screenshot_20201203_201028

മനാമ: പ്രവാസികൾക്ക്​ നാട്ടിലേക്ക്​ പണമയക്കുന്നത്​ കൂടുതൽ എളുപ്പമാക്കാൻ ബഹ്​റൈൻ ഫിനാൻസിങ്​ കമ്പനി (ബി.എഫ്​.സി) പുതിയ മൊബൈൽ ആപും വെബ്​സൈറ്റും പുറത്തിറക്കി. ശാഖയിൽ നേരി​ട്ടെത്താതെ ബി.എഫ്​.സി സ്​മാർട്ട്​ മണി ആപ്​ വഴിയോ വെബ്​സൈറ്റിലൂടെയോ കെ.വൈ.സി നടപടികൾ അനായാസേന പൂർത്തീകരിക്കാൻ കഴിയും. പുതിയ ബെനിഫിഷറികളെ ഒ.ടി.പി ഓതൻറിക്കേഷനിലൂടെ ചേർക്കാനും സാധിക്കുന്ന അവസരമാണ് ഇതോടെ ബഹ്റൈനിലെ ആദ്യ മണി എക്സ്ചേഞ്ച് സ്ഥാപനമായ ബി എഫ് സി ഒരുക്കുന്നത്.

ബയോമെട്രിക്​, ഫേഷ്യൽ റെക്കഗ്​നിഷൻ ലോഗ്​ ഇൻ, ഓട്ടോമേറ്റഡ്​ റേറ്റ് അലർട്ട്​, മികച്ച സുരക്ഷ എന്നിവയാണ്​ മറ്റ്​ പ്രത്യേകതകൾ. ഡിജിറ്റൽ യുഗത്തിന്​ അനുയോജ്യമായ മാറ്റങ്ങളുടെ തുടക്കമാണ്​ ഇതെന്ന്​ ജനറൽ മാനേജർ ദീപക്​ നായർ പറഞ്ഞു. ബഹ്​റൈനിൽ എല്ലാവർക്കും ചിരപരിചിതമാണ്​ ബി.എഫ്​.സിയുടെ സ്​മാർട്ട്​ മണി. കൂടുതൽ സവിശേഷതകൾ ഉൾപ്പെടുത്തി മൊബൈൽ മണി ട്രാൻസ്​ഫർ എളുപ്പമാക്കാൻ സാധിച്ചതിൽ ആഹ്ലാദമുണ്ടെന്നും അ​ദ്ദേഹം പറഞ്ഞു. 150ൽ അധികം രാജ്യങ്ങളിലേക്ക്​ ബി.എഫ്​.സി സ്​മാർട്ട്​ മണി വഴി പണമയക്കാൻ സാധിക്കും.

ആപ്പ് ഡൗൺലോഡ് ചെയ്യാൻ: http://bit.ly/bfcsmartmoney

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!