ആര്‍ എസ് സി ഗ്ലോബല്‍ ബുക്ടെസ്റ്റ് 2020 ഫലം പ്രഖ്യാപിച്ചു

Rsc bahrain
മനാമ: രിസാല സ്റ്റഡി സര്‍ക്കിള്‍ പ്രവാസി മലയാളികള്‍ക്കിടയില്‍ നടത്തിവരുന്ന വിജ്ഞാന പരീക്ഷ പതിമൂന്നാമത് എഡിഷന്‍ ‘ഗ്ലോബല്‍ ബുക്ടെസ്റ്റ് 2020’ ഫലം പ്രഖ്യാപിച്ചു. ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലായി നടന്നുവന്ന പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് ഫൈനല്‍ പരീക്ഷയോടെ സമാപനമായി. പുസ്തക പ്രകാശനം, സമൂഹ വായന, ഡോക്യുമെന്ററി വാള്‍പോസ്റ്റ്, യോഗ്യതാ പരീക്ഷ എന്നിവയും ബുക്ടെസ്റ്റിന്റെ ഭാഗമായി നടന്നു. പത്തൊമ്പത് രാജ്യങ്ങളില്‍ നിന്നുള്ള മലയാളികള്‍ ഗ്ലോബല്‍ ബുക്‌ടെസ്റ്റിന്റെ ഭാഗമായി പങ്കെടുത്തു.

വിജയികള്‍: ജനറല്‍ വിഭാഗം ഒന്നാം സ്ഥാനം: ജുവൈരിയ വി.കെ കണ്ണൂര്‍, കേരള, ഇന്ത്യ. രണ്ടാം സ്ഥാനം: റൈഹാന റഫീഖ്, നോര്‍ത്ത്, ഖത്തര്‍. സ്റ്റുഡന്റ്സ് സീനിയര്‍ ഒന്നാം സ്ഥാനം: സൈനബ് ഷാന ഫാറൂഖ്, ദുബൈ നോര്‍ത്ത്, യുഎഇ. രണ്ടാം സ്ഥാനം: ഇംറുന്‍ നഹീദ്, ഫഹാഹീല്‍, കുവൈത്ത്. സ്റ്റുഡന്റ്സ് ജൂനിയര്‍ ഒന്നാം സ്ഥാനം: ഷഹന ഫാത്വിമ, റിയാദ് നോര്‍ത്ത്, സൗദി ഈസ്റ്റ്. രണ്ടാം സ്ഥാനം: റുഷ്ദ ഫാത്വിമ, കുവൈത്ത് സിറ്റി, കുവൈത്ത്.

ജനറല്‍ വിഭാഗത്തില്‍ ഡോ. ഉമറുല്‍ ഫാറൂഖ് സഖാഫി രചിച്ച ‘അറഫാ പ്രഭാഷണം’ എന്ന പുസ്തക ത്തെയും, സ്റ്റുഡന്റ്സ് വിഭാഗത്തില്‍ നൗഫല്‍ അബ്ദുല്‍ കരീം രചിച്ച ‘ദി ഇല്യുമിനേറ്റഡ് ലാന്റേര്‍ണ്‍’ എന്ന ഇംഗ്ലീഷ് പുസ്തകത്തെയും ആസ്പദമാക്കിയായിരുന്നു പരീക്ഷ. ഫൈനല്‍ പരീക്ഷയില്‍ ജനറല്‍, സ്റ്റുഡന്റ്സ് സീനിയര്‍, ജൂനിയര്‍ എന്നീ വിഭാഗങ്ങളിലെ ഒന്നും രണ്ടും സ്ഥാനക്കാര്‍ക്ക് യഥാക്രമം അമ്പതിനായിരം, ഇരുപത്തി അയ്യായിരം, പതിനായിരം, അയ്യായിരം രൂപവീതം ക്യാഷ് പ്രൈസും അംഗീകാര
പത്രവും വിതരണം ചെയ്യും.

ആര്‍ എസ് സി ഗള്‍ഫ് കൗണ്‍സില്‍ ചെയര്‍മാന്‍ അബൂബക്കര്‍ അസ്ഹരി ആര്‍ എസ് സി ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെയാണ് വിജയികളെ പ്രഖ്യാപിച്ചത്. പരീക്ഷാര്‍ത്ഥികള്‍ക്ക് ഫലം http://booktest.rsconline.org/ വെബ്‌സൈറ്റ് വഴി ലഭ്യമാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!