bahrainvartha-official-logo
Search
Close this search box.

ഫൈസർ – ബയോ എൻടെക് കോവിഡ്-19 വാക്സിന് അനുമതി നൽകുന്ന ലോകത്തിലെ രണ്ടാമത്തെ രാജ്യമായി ബഹ്റൈൻ

nhra

മനാമ: ബ്രിട്ടന് പിന്നാലെ ഫൈസർ – ബയോ എൻടെക് കോവിഡ്-19 വാക്സിന് അനുമതി നൽകുന്ന ലോകത്തിലെ രണ്ടാമത്തെ രാജ്യമായി ബഹ്റൈനും. അമേരിക്കൻ മരുന്ന്​ നിർമാണ കമ്പനിയായ ഫൈസറും ജർമ്മൻ കമ്പനിയായ ബയോ എൻടെക്കും ചേർന്ന്​ വികസിപ്പിച്ച കോവിഡ്​ -19 വാക്​സിനാണ് ബഹ്​റൈൻ അനുമതി നൽകിയത്.

വിവിധ തലങ്ങളിലെ പരിശോധനക്ക്​ ശേഷമാണ്​ നാഷണൽ ഹെൽത്​ റഗുലേറ്ററി അതോറിറ്റി (എൻ.എച്ച്​.ആർ.എ) വാക്​സിന്​ അനുമതി നൽകിയത്​. നവംബറിൽ സിനോഫാം വാക്​സിന്​ ബഹ്​റൈൻ അനുമതി നൽകിയിരുന്നു. കോവിഡ്​​ പ്രതിരോധ രംഗത്ത്​ മുൻനിരയിലുള്ള ആരോഗ്യ പ്രവർത്തകർക്കാണ്​ നിലവിൽ ഈ വാക്​സിൻ നൽകി വരുന്നത്​.

കോവിഡ്​ പ്രതിരോധത്തിന്​ ബഹ്​റൈൻ സ്വീകരിക്കുന്ന നടപടികളിൽ നിർണായക ചുവടുവെപ്പാണ്​ ഫൈസർ/ബയോ എൻടെക്ക്​ വാക്​സിന്​ നൽകിയ അനുമതിയെന്ന്​ എൻ.എച്ച്​.ആർ.എ സി.ഇ.ഒ ഡോ. മർയം അൽ ജാലഹ്​മ പറഞ്ഞു. കോവിഡ്-19 വാക്സിൻ സ്വദേശി – പ്രവാസി വ്യത്യാസമില്ലാതെ ഏവർക്കും ലഭ്യമാക്കണമെന്ന് ഹമദ് രാജാവും വ്യക്തമാക്കിയിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!