bahrainvartha-official-logo
Search
Close this search box.

പടവ് കുടുംബവേദി ദാമു കോറോത്തിന് യാത്രയയപ്പ് നൽകി

IMG-20201206-WA0121

മനാമ: ബഹ്‌റൈനിലെ പ്രശസ്തനായ നാടക ചമയ കലാകാരൻ ദാമു കൊറോത്തിന് പടവ് കുടുംബവേദി യാത്രയയപ്പ് നൽകി. 43 വർഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്കു പോകുന്ന വേളയിൽ ആണ് യാത്രയയപ്പ് നൽകിയത്. പടവ് പ്രസിഡന്റ് സുനിൽ ബാബുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി മുസ്തഫ പട്ടാമ്പി, ഷംസ് കൊച്ചിൻ, ഉമ്മർ പാനായിക്കുളം , സഹൽ തൊടുപുഴ, നൗഷാദ് മഞ്ഞപ്പാറ, ഹകീം പാലക്കാട്‌, അബ്ദുൽ സലാം എന്നിവർ ആശംസകൾ അറിയിച്ചു കൊണ്ട് സംസാരിച്ചു.

ദാമു കോറോത്തുമായുള്ള കലാ രംഗത്തെ ഓർമ്മകൾ ഷംസ് കൊച്ചിൻ യോഗത്തിൽ പങ്കുവെച്ചു. 1977ൽ ജോലി തേടി ബഹ്റൈനിൽ എത്തിയ ദാമു കൊറോത്ത്,1981ലെ നാടക മത്സരത്തിൽ സ്വന്തം നാടക അവതരണത്തിന് ഒന്നാം സ്ഥാനം നേടികൊണ്ട് അദ്ദേഹത്തിന്റെ നാടക രംഗത്തെ ക്കുള്ള വരവ് അറിയിച്ചു. നാൽപതോളം നാടകങ്ങളുടെ രചനയും നിർവ്വഹിച്ചിട്ടുണ്ട്. ബഹ്‌റൈൻ കേരളീയ സമാജത്തിൽ മൂന്ന് പ്രാവശ്യം കലാവിഭാഗം സെക്രട്ടറി ആയും തെരഞ്ഞെടുത്തിട്ടുണ്ട്. നാടക രംഗത്തെ സമഗ്ര സംഭവനക്കുള്ള ഒ. മാധവൻ സ്മരണ പുരസ്‌കാരവും അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!