മനാമ: മുൻ ബഹ്റൈൻ പ്രവാസി സാമുവൽ കിഴക്കുപുറത്തിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഒഐസിസി നേതാക്കൾ കോന്നിയിലെത്തി. പ്രവാസ ലോകത്ത് കെ പി സി സി യുടെ പോഷക സംഘടനയായ ഒഐസിസി രൂപീകരിക്കുന്നതിന് മുൻപ് കോൺഗ്രസ് പ്രവർത്തകർ ചേർന്ന് ബഹ്‌റൈനിൽ രൂപീകരിച്ച ഐ ഒ സി സി എന്ന സംഘടനയുടെ പ്രഥമ പ്രസിഡന്റും ബഹ്‌റൈൻ ഇന്ത്യൻ എംബസിയുടെ കീഴിൽ പ്രവർത്തിച്ചു വന്നിരുന്ന കോർഡിനേഷൻ കമ്മറ്റി ഓഫ് ഇന്ത്യൻ അസോസിയേഷൻ (സി സി ഐ എ) സെക്രട്ടറിയുമായിരുന്നു സാമുവൽ കിഴക്കുപുറം. വരുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പത്തനംതിട്ട ജില്ലാ പഞ്ചായത്തിൽ മലയാലപ്പുഴ ഡിവിഷനിൽ നിന്നാണ് ഇദ്ദേഹം ജനവിധി തേടുന്നത്. സാമുവൽ കിഴക്കുപുറത്തിന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം, ആലപ്പുഴ ജില്ലാ ജനറൽ സെക്രട്ടറി മോഹൻ കുമാർ നൂറനാട് എന്നിവരുടെ നേതൃത്വത്തിൽ ഒഐസിസി നേതാക്കൾ നിയോജകമണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ മീറ്റിങ്ങുകളിൽ പങ്കെടുത്തതായി ഒഐസിസി ഭാരവാഹികൾ അറിയിച്ചു.