45 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന വി ടി അബ്ദുൽ റഹ്‌മാൻ വിളയാട്ടൂരിന് ഒഐസിസി പേരാമ്പ്ര നിയോജകമണ്ഡലം കമ്മറ്റി യാത്രയയപ്പ് നൽകി

മനാമ : നാൽപത്തഞ്ച് വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന മേപ്പയൂർ  സ്വദേശി വി .ടി.അബ്ദുൽ റഹ്മാൻ  വിളയാട്ടുരീന് ഒഐസിസി പേരാമ്പ്ര നിയോജകമണ്ഡലം കമ്മറ്റി യാത്രയപ്പ് നൽകി. പ്രസ്തുത ചടങ്ങിൽ ഒ.ഐ.സി.സി. ദേശീയ കമ്മിറ്റി പ്രസിഡണ്ട്  ബിനു  കുന്നന്താനം അബ്ദുൽ റഹ്മാനെ ഷാൾ അണിയിച്ചു.യോഗത്തിൽ ഒ.ഐ.സി.സി. പേരാമ്പ്ര  നിയോജക മണ്ഡലം കമ്മിറ്റിയുടെ ഉപഹാരം പ്രസിഡണ്ട് റഷീദ് മുയി പ്പോത്ത് കൈമാറി.
  യോഗത്തിൽ ഒ.ഐ.സി.സി. കോഴിക്കോട് ജില്ലാ പ്രസിഡണ്ട് കെ.സി.ഷമീം നടുവണ്ണൂർ ,ദേശീയ കമ്മിറ്റി ഭാരവാഹികളായ ഗഫൂർ ഉണ്ണിക്കുളം, ലത്തീഫ് ആയച്ചേരി, രവി സോള, ജില്ലാ കമ്മിറ്റി ഭാരവാഹികളായ .ബിജു ബാൽ സി.കെ,പ്രദീപ് മേപ്പയ്യൂർ, രവിപേരാമ്പ്ര, സുരേഷ് മണ്ടോടി, ഷാഹീർ മലോൽ , ഗിരീഷ് കാളിയത്ത്, ഫൈസൽ പട്ടാണ്ടി, രഞ്ജൻ കേച്ചേരി, സുമേഷ് ആനേരി, റിജിത്ത് മൊട്ടപ്പാറ, ശ്രീജിത്ത് പനായി . ജാലീസ് നടുവണ്ണുർ, അനിൽ കൊടുവള്ളി എന്നിവർ പ്രസംഗിച്ചു. പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി ഭാരവാഹികളായ ബാലകൃഷ്ണൻ മുയിപ്പോത്ത്, ഷാഹീർ പേരാമ്പ്ര, എന്നിവർ നേതൃത്വം നൽകി.
 മറുപടി പ്രസംഗത്തിൽ വി .ടി.അബ്ദുൽ റഹ്മാൻ  അദ്ദേഹത്തിൻ്റെ നാൽപത്തിയഞ്ച്  വർഷത്തെ പ്രവാസ ജീവിതാനുഭവങ്ങൾ പങ്കുവെച്ചു.
ഇരുപത്തിയഞ്ചാമത്തെ വയസ്സിൽ ബഹ്റൈനിലെക്ക് കപ്പൽമാർഗ്ഗമാണ്  വന്നത്. അദ്ദേഹത്തിൻ്റെ അമ്മാവനായ അബ്ദുല്ലയാണ് ബഹ്റൈനിലേക്ക് കൊണ്ടുവന്നത് .
ആയിരത്തി തൊള്ളയിരത്തി എഴുപത്തിയഞ്ചിൽ  ബോംബെയിൽ നിന്നാണ് അബ്ദുൽ റഹ്മാൻ  ബഹ്റൈനിലേക്ക് യാത്ര പുറപ്പെടുന്നത്‌. അദ്ദേഹത്തിൻ്റെ ഓർമ്മയിൽ ദ്വാരക എന്ന കപ്പലിലാണ്  യാത്ര പുറപ്പെട്ടത്.കപ്പൽയാത്ര അദ്ദേഹത്തിന് ജീവിതത്തിൽ ഒരു പുതിയ അനുഭവമായിരുന്നു. റിഫയിൽ ബന്ധുക്കൾ നടത്തുന്ന ഒരു ഹോട്ടലിലാണ് അദ്ദേഹം ആദ്യമായി ജോലി ചെയ്തത്. പിന്നിട് അൽബയിലെ കേറ്ററിങ്ങ് സ്ഥാപനത്തിൽ സ്‌റ്റോർ കീപ്പറായും ജോലി ചെയ്തു. പിന്നിട് അദ്ദേഹം നാട്ടിലേക്ക് തിരിച്ചു പോയി. കുറച്ചു കാലം നാട്ടിൽ തങ്ങിയ അദ്ദേഹം വീണ്ടും ബഹ്റൈനിലേക്ക് തിരിച്ചു.മാസങ്ങൾ ജോലിയൊന്നുമില്ലാതെ വിഷമിച്ചപ്പോൾ  യാദൃച്ഛികമായാണ് ബഹ്റൈനിൽ അറിയപ്പെടുന്ന സർക്കാർ സ്ഥാപനത്തിൽ കുക്കായി ജോലി ലഭിച്ചത്.എൺപതിൽ  ആ ജോലി ലഭിച്ചത്. പിന്നിട് ഇന്നുവരെ അവിടെ തന്നെ നാല്പത്  വർഷം കുക്കായി ജോലി ചെയ്തു.നാലു പതിറ്റാണ്ട് നീണ്ട സേവനത്തിനു ശേഷം ബി.ഡി.എഫിൻ്റെ പടികളിറങ്ങി.  ബി.ഡി.എഫ്.മികച്ച സേവനത്തിനുള്ള പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
   മനസ്സുനിറയെ ഓർമ്മകളുമായാണ് അബ്ദുൽ റഹ്മാൻ നാട്ടിലേക്കു മടങ്ങുന്നത്.ഇന്ന് ബഹ്റൈനിൽ കാണുന്ന പല നഗരങ്ങളും ഇവിടെ വന്ന കാലത്ത് കടലായിരുന്നുവെന്ന് അബ്ദുൽ റഹ്മാൻ ഓർക്കുന്നു.
പിൻക്കാലത്താണ് കടൽ നികത്തി അവിടങ്ങളിൽ എല്ലാം തന്നെ നഗരങ്ങൾ ഉയർന്നു വന്നത്..സ്നേഹത്തോടെ ചേർത്തു പിടിക്കുന്ന ഒരു ജനതയും, സുരക്ഷിതത്വം നൽകിസംരക്ഷിക്കുന്ന ഒരു ഭരണകൂടമാണ് അദ്ദേഹത്തിൻ്റെ മനസ്സിൽ ഉള്ളത്. ജോലിക്ക് ഇടയിലും
ബഹ്റൈനിൽ സാമൂഹിക പ്രവർത്തനത്തിനും അദ്ദേഹം സമയം കണ്ടെത്തിയിരുന്നു.മുൻ കാലത്ത് ഐ.ഒ.സി. സി, ഇസ്ലാഹി സെൻ്റർ, അൽഫുർഖാൻ സെൻ്റർ ,ഒ.ഐ.സി.സി. ബഹ്റൈൻ എന്നിവയുമായി സഹകരിച്ചു പ്രവർത്തിച്ചിരുന്നു. യോഗത്തിൽ പങ്കെടുത്ത ആളുകൾക്ക് പി.പി .സുരേഷ് മഞ്ഞക്കുളം നന്ദി പറഞ്ഞു.
Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!