bahrainvartha-official-logo
Search
Close this search box.

കേരള പ്രവാസി കോ-ഓപ്പറേറ്റീവ് സർവീസ് ലോഗോ പ്രകാശനം ചെയ്തു

IMG-20201214-WA0061

പ്രവാസികൾക്ക് ഒരു സ്ഥിരവരുമാനം നേടിക്കൊടുക്കുക എന്ന മഹത്തായ ലക്ഷ്യത്തോടെ രൂപീകരിക്കപ്പെട്ട കേരള പ്രവാസി കോ-ഓപ്പറേറ്റീവ് സർവീസ് (കെ പി സി എസ്) കൂട്ടായ്മയുടെ ലോഗോ പ്രകാശനം ചെയ്തു. UAE യിൽ വെച്ച് കെ പി സി എസ് ഗ്ലോബൽ പ്രസിഡന്റും സാമൂഹ്യ സേവന രംഗത്തെ സജീവ സാന്നിധ്യവുമായ അഷറഫ് താമരശ്ശേരിയാണ് പ്രകാശന കർമ്മം നിർവഹിച്ചത്.

കെ പി സി എസ് ഗ്ലോബൽ ചെയർമാൻ ഫഹദ് നോർത്ത് ഉത്ഘാടനം ചെയ്ത ചടങ്ങിൽ യു.എ.ഇ.നാഷണൽ കമ്മിറ്റി ഭാരവാഹികളായ സാംസങ് കണ്ണിയ്യത്ത് , അസിം അബ്ദുല്ലത്തീഫ് , ഷീജ മുഹമ്മദ്‌ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്ത് പ്രവാസികളെ അഭിസംബോധന ചെയ്തു.

എല്ലാ പ്രവാസികളും മുൻ പ്രവാസികളും Kpcs എന്ന പ്രവാസി കൂട്ടായിമയിൽ അണിചേരുവാൻ Kpcs ഗ്ലോബൽ പ്രസിഡന്റ്‌ അഷ്‌റഫ്‌ താമരശേരി ആഹ്വനം ചെയ്തു.

ബഹ്റൈൻ ഭാരവാഹികളായ അഷ്റഫ് കെ.പി, പ്രജീഷ് എം.ടി, അനീഷ് മാത്യു, രാജേന്ദ്ര പെരുമാൾ മറ്റു എക്സിക്യൂട്ടിവ് അംഗങ്ങൾ ആശംസകൾ നേർന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!