മനാമ: നാല്പത്തൊമ്പതാമത് ബഹ്‌റൈൻ ദേശീയ ദിനമായ ഡിസംബർ 16ന് ബഹ്‌റൈൻ പ്രതിഭ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.രാവിലെ 7.00 മുതൽ മുഹറഖ് കിംഗ് ഹമദ് ആശുപത്രിയിൽ വച്ചാണ് പ്രതിഭ മനാമ മേഖല കമ്മറ്റിയും – പ്രതിഭ ഹെല്പ് ലൈനും സംയുക്തമായി ക്യാമ്പ് സംഘടിപ്പിക്കുന്നത്.
എല്ലാവർഷവും ഡിസംബറിൽ പ്രതിഭ വിപുലമായ പങ്കാളിത്തത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിക്കാറുണ്ട്.കോവിഡ് നിയന്ത്രണങ്ങൾ നിലനിന്നിരുന്നതിനാൽ ഈ വർഷം കോവിഡ് കാലത്തു സൽമാനിയ, ബി.ഡി.എഫ് റിഫ, കിംഗ് ഹമദ് മുഹറഖ് എന്നീ ആശുപത്രികളിൽ ഇതിനോടകം മൂന്ന് ക്യാമ്പുകൾ മറ്റു സാമൂഹിക ഇടപെടലുകൾക്കൊപ്പം ബഹ്‌റൈൻ പ്രതിഭ നടത്തി കഴിഞ്ഞു.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ രാജ്യം നടത്തിയ മാതൃകാപരമായ ഇടപെടലുകൾക്കുള്ള ഐക്യദാർഢ്യവും സ്നേഹവും കൂടെയാണ് ഇത്തരം പ്രവർത്തനങ്ങളിലൂടെ ഉദ്ദേശിക്കുന്നത് എന്നും മുഴുവൻ മനുഷ്യ സ്നേഹികളും ഇത്തരം പ്രവർത്തനങ്ങളുടെ ഭാഗമായി മുന്നോട്ടിറങ്ങണമെന്നും പ്രതിഭ മനാമ മേഖല ഭാരവാഹികൾ ആയ ജോയ് വെട്ടിയാടൻ, പ്രശാന്ത്. കെ.വി. ഹെൽപ് ലൈൻ കൺവീനർ നൗഷാദ് പൂനൂർ എന്നിവർ അഭ്യർത്ഥിച്ചു.