മനാമ: തൊഴിലാളികൾക്ക് ശമ്പള കുടിശ്ശിക തീർക്കാത്ത കമ്പനികൾക്ക് മേൽ തൊഴിൽ മന്ത്രാലയം നടപടി ആരംഭിച്ചു. തൊഴിലാളികൾക്ക് ശമ്പളം ലഭിക്കുന്നതിന് വേണ്ട ഇടപെടലുകൾ നടത്തുകയും തൊഴിലാളികളുടെ പാസ്പോർട്ട് തിരികെ വാങ്ങി നൽകുകയും ചെയ്തു. കഴിഞ്ഞ ദിവസം ബ്രാംകോ ഗ്രൂപ്പിന്റെ അസ്ക്കറിലെ ലേബർ ക്യാംപിൽ ലേബർ ആൻറ് സോഷ്യൽ ഡെവലപ്മെന്റ് മന്ത്രാലയവും ലേബർ മാർക്കറ്റ് റേഗുലേറ്ററി അതോറിറ്റി പ്രതിനിധികളും നേരിട്ടെത്തി തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിശോധിച്ചു.
100ലധികം തൊഴിലാളികൾക്ക് ഒരു മാസത്തിൽ ശമ്പളം നൽകാതിരിക്കുന്ന കമ്പനികൾക്ക് മേൽ മന്ത്രാലയം കർശന നടപടി സ്വീകരിക്കുമെന്ന് മുൻപ് അറിയിച്ചിരുന്നു.