ഐ.സി.എഫ് മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി

മനാമ: ഐ.സി.എഫ് സൽമാബാദ് സെൻട്രൽ കമ്മിറ്റി അൽഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ചു സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി. ക്യാമ്പിൽ മുന്നോറോളം പേർ പങ്കെടുത്തു. അൽഹിലാൽ സി.ഇ.ഒ ഡോ: ശരത് ചന്ദ്രൻ, ബി.ഡി.എം ഡോ. ആഷിഫ്, മുനവ്വിർ തുടങ്ങിയവരും, ഐ.സി.എഫ് സൽമാബാദ് സെൻട്രൽ നേതാക്കളും സാന്ത്വനം വളണ്ടിയർമാരുമായ അബ്ദുസ്സലാം മുസ്‌ലിയാർ, റഫീഖ് മാസ്റ്റർ, അൻവർ സലിം സഅദി, ഷാജഹാൻ കെ.ബി, അഷ്‌റഫ് കോട്ടക്കൽ, അബ്ദുറഹീം സഖാഫി വരവൂർ , സലാം പുലിക്കോട്, ഉമർ ഹാജി, റഹീം താനൂർ ,ഇസ്ഹാഖ്, അഷ്‌റഫ് ബോവിക്കാനം തുടങ്ങിയവരും ക്യാമ്പിനു നേതൃത്വം നൽകി.
ഐ.സി.എഫ് നാഷനൽ നേതാക്കളായ സൈനുദ്ധീൻ സഖാഫി, വി.പി.കെ ഹാജി, ശമീർ പന്നൂർ തുടങ്ങിയവർ സംബന്ധിച്ചു.