മലങ്കര ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ ബോംബേ ഭദ്രാസനത്തിലെ 2018 വർഷത്തിലെ മികച്ച യൂണിറ്റായ് ബഹ്‌റൈൻ സെന്റ് മേരിസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിലെ യുവജന വിഭാഗമായ സെന്റ് തോമസ് ഓർത്തഡോക്സ് യുവജന പ്രസ്ഥാനം തെരഞ്ഞെടുക്കപ്പെട്ടു. 2019 ഫെബ്രുവരി മാസം പത്താം തീയ്യതി പൂനെയിൽ വെച്ച് കൂടിയ യുവജന പ്രസ്ഥാന ഭദ്രാസനതല വാർഷിക യോഗത്തിൽ യുവജന പ്രസ്ഥാനങ്ങളുടെ 2018 വർഷത്തിലെ പ്രവർത്തന റിപ്പോർട്ടുകൾ വിലയിരുത്തിയാണ് അവാർഡ് നൽകിയത്. പ്രസ്തുത അവാർഡ് ബഹ്‌റൈൻ സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിന്റെ ഡയമണ്ട് ജൂബിലി സമാപന ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കുവാനായ് എഴുന്നള്ളി വന്ന ബോംബെ ഭദ്രാസനാധിപൻ അഭി. ഗീവർഗ്ഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്തയിൽ നിന്നും 2018 വർഷത്തെ ലേ വൈസ് പ്രസിഡന്റ് ശ്രീ. അജു റ്റി. കോശി, സെക്രട്ടറി ശ്രീ. ജിനു ചെറിയാൻ എന്നിവർ ഏറ്റുവാങ്ങി. തദവസരത്തിൽ കത്തീഡ്രൽ വികാരി റവ. ഫാ. ജോഷ്വാ ഏബ്രഹാം, സഹവികാരി റവ. ഫാ. ഷാജി ചാക്കോ, സെക്രട്ടറി ശ്രീ. സാബു ജോൺ, യുവജന പ്രസ്ഥാന ബോംബെ ഭദ്രാസന കമ്മറ്റി അംഗം ശ്രീ. അജി ചാക്കോ പാറയിൽ എന്നിവർ സന്നിഹിതരായിരുന്നു.