മനാമ: ഹമദ് രാജാവിനും, സൽമാൻ ബിൻ ഹമദ് അൽ ഖലീഫ രാജകുമാരനും ബഹ്‌റൈൻ മത്സ്യത്തൊഴിലാളികൾ നന്ദി അറിയിച്ചു. ഖത്തറിൽ നിന്നും നിയമ നടപടി നേരിട്ട മത്സ്യത്തൊഴിലാളികൾക്ക് നഷ്ടപരിഹാരം നൽകാനുള്ള തീരുമാനത്തിനാണ് മത്സ്യത്തൊഴിലാളികൾ നന്ദി പറഞ്ഞത്. മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി അവരുടെ സംഘടനയായ പ്രൊഫഷണൽ ഫിഷർമെൻ സൊസൈറ്റി ആണ് നന്ദി പറഞ്ഞത്. തങ്ങൾക്ക് വേണ്ടിയുള്ള രാജാവിന്റെ കരുതലിന് അവർ നന്ദി പറഞ്ഞു.
കടലിലെ കുറ്റകൃത്യങ്ങൾ തടയുന്നതിനും ബഹ്‌റൈൻ മത്സ്യത്തൊഴിലാളികളെ കടലിൽ സംരക്ഷിക്കുന്നതിനും കോസ്റ്റ് ഗാർഡ്സ് കമാൻഡർക്കും മറ്റ് ഉദ്യോഗസ്ഥർക്കും രാജാവ് ഉത്തരവ് നൽകിയിരുന്നു. മത്സ്യത്തൊഴിലാളികൾ നേരിടുന്ന എല്ലാ തടസ്സങ്ങളും നീക്കണമെന്ന് ബന്ധപ്പെട്ട മന്ത്രാലയങ്ങളോട് രാജാവ് ഉത്തരവ് നൾകി.
സമുദ്ര നിയമ നിർവ്വഹണ പ്രവർത്തനങ്ങളിൽ തീരസംരക്ഷണ സേന വഹിച്ച നിർണായക പങ്ക്, കടൽ യാത്രക്കാരുടെ സുരക്ഷക്കായി അവർ നൾകിയ നിരന്തരമായ മാർഗ്ഗനിർദ്ദേശം, മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാർഗ്ഗം സംരക്ഷിക്കാനുള്ള രാജ്യത്തിന്റെ അചഞ്ചലമായ താൽപര്യം, ബഹ്റൈന്റെ മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കുന്നതിന് അനധികൃത മത്സ്യബന്ധനം തടയൽ തുടങ്ങിയ രാജ്യത്തിന്റെ പ്രവർത്തികളെ പ്രൊഫഷണൽ ഫിഷർമാൻ സൊസൈറ്റി അംഗങ്ങൾ പ്രശംസിച്ചു.
എല്ലാ അന്താരാഷ്ട്ര നിയമങ്ങളേയും കൺവെൻഷനുകളേയും ലംഘിച്ച ഖത്തരി അധികൃതരുടെ പ്രകോപനപരമായ നടപടികളെ പ്രൊഫഷണൽ ഫിഷർമാൻ സൊസൈറ്റി ശക്തമായി അപലപിച്ചു. ബഹ്‌റൈൻ മത്സ്യത്തൊഴിലാളികളുമായി ഖത്തരി അധികൃതർ ഇടപെടുന്ന രീതിയും സൊസൈറ്റി ശക്തമായി അപലപിച്ചു.
ആയുധമുപയോഗിച്ചുകൊണ്ടുള്ള ഖത്തരി അധികാരികളുടെ സമുദ്ര പട്രോളിംഗ് ഒരു ബഹ്‌റൈൻ മത്സ്യത്തൊഴിലാളിയുടെ മരണത്തിനും മറ്റൊരാൾക്ക് പരിക്കേൾക്കാനും ഇടയാക്കി. ഇത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും ഫിഷർമെൻ സൊസൈറ്റി വിലയിരുത്തി.