bahrainvartha-official-logo
Search
Close this search box.

ഹമദ് രാജാവ് ബഹ്റൈനിലെത്തിയ ജോർദ്ദാൻ ഭരണാധികാരി അബ്ദുല്ല രണ്ടാമനുമായി കൂടിക്കാഴ്ച നടത്തി

0001-14708888661_20201222_140942_0000

മനാമ: ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ, ജോർദാനിയൻ ചക്രവർത്തി അബ്ദുല്ല രണ്ടാമൻ ഇബ്നു അൽ ഹുസൈനുമായി കൂടിക്കാഴ്ച നടത്തി. ബഹ്റൈൻ പ്രധാനമന്ത്രിയും കിരീടാവകാശിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടേയും, ജോർദാൻ
പ്രധാനമന്ത്രിയും, കിരീടാവകാശിയുമായ പ്രിൻസ് അൽ ഹുസൈൻ ബിൻ അബ്ദുല്ല രണ്ടാമൻ, ജോർദാൻ രാജകുമാരൻ ഹാഷിം ബിൻ അബ്ദുല്ല രണ്ടാമൻ എന്നിവരുടെ സാനിധ്യത്തിൽ അൽ- സാക്കിർ പാലസിൽ ആയിരുന്നു കൂടിക്കാഴ്ച.

ജോർദാൻ രാജാവിനെ സ്വാഗതം ചെയ്ത ബഹ്‌റൈൻ രാജാവ്, ഇരുരാജ്യങ്ങളുടേയും ആഴത്തിലുള്ള ചരിത്രപരമായ ബന്ധത്തെക്കുറിച്ച് പറഞ്ഞു. ബഹ്‌റൈനിനോടുള്ള ജോർദാൻറെ ഊഷ്മളമായ ബന്ധത്തെ അദ്ദേഹം പ്രശംസിച്ചു. അറബ്, ഇസ്ലാമിക വിഷയങ്ങളിൽ, പ്രത്യേകിച്ച് പലസ്തീൻ പ്രശ്നത്തെ പിന്തുണയ്ക്കുന്നതിലും, സംയുക്ത അറബ് പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലും, പാൻ-അറബ്, അന്താരാഷ്ട്ര സുരക്ഷയും സുസ്ഥിരതയും ശക്തിപ്പെടുത്തുന്നതിലും അബ്ദുല്ല രണ്ടാമൻ രാജാവിന്റെ നേതൃത്വത്തിൽ ജോർദാൻ വഹിച്ച സുപ്രധാന പങ്ക് അദ്ദേഹം എടുത്തു പറഞ്ഞു.

ഊഷ്മളമായ സ്വാഗതത്തിനും ആതിഥ്യമര്യാദയ്ക്കും ജോർദാൻ ചക്രവർത്തി, ബഹ്‌റൈൻ രാജാവിനോട് നന്ദി പ്രകടിപ്പിച്ചു. ബഹ്‌റൈൻ രാജ്യത്തോടും അവിടുത്തെ ജനങ്ങളോടുമുള്ള ജോർദാന്റെ ഊഷ്മളമായ ബന്ധത്തിൽ സന്തോഷവാനാണെന്നും ജോർദാൻ ചക്രവർത്തി പറഞ്ഞു.

മികച്ച സാഹോദര്യ ബന്ധവും, സംയുക്ത സഹകരണവും, എല്ലാ മേഖലകളിലുമുള്ള ഉഭയകക്ഷി ബന്ധവും കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങൾ ഇരു നേതാക്കളും ഈ കൂടിക്കാഴ്ച്ചയിൽ അവലോകനം ചെയ്തു.

കോവിഡ് 19 അടക്കം അറബ് മേഖലയിൽ പുതുതായി ഉണ്ടായ പല സംഭവ വികാസങ്ങളേക്കുറിച്ചും ഇരു നേതാക്കളും ചർച്ച ചെയ്തു. കൂടിക്കാഴ്ച്ചയിൽ ബഹ്‌റൈൻ ഭാഗത്ത് നിന്ന് രാജാവിന്റെ, ഹ്യൂമാനിറ്റേറിയൻ വർക്ക് ആൻഡ് യൂത്ത് അഫയേഴ്‌സ് പ്രതിനിധിയും, ദേശീയ സുരക്ഷാ ഉപദേഷ്ടാവും സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്‌പോർട്ട്സ് (എസ്‌സി‌വൈ‌എസ്) ചെയർമാനും ആയ, ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫയും, എസ്‌സി‌വൈ‌എസ് ഫസ്റ്റ് ഡെപ്യൂട്ടി ചെയർമാനും
ബഹ്‌റൈൻ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റും, റോയൽ കോർട് മന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫ, വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി എന്നിവർ പങ്കെടുത്തു.

ജോർദാൻ പക്ഷത്തുനിന്ന് പ്രധാനമന്ത്രി, ഉപപ്രധാനമന്ത്രിയും വിദേശകാര്യ, പ്രവാസി മന്ത്രിയുമായ ഡോ. ബിഷർ ഹാനി അൽ ഖസവ്നെ, രാജാവ് അബ്ദുല്ല രണ്ടാമന്റെ ഉപദേഷ്ടാവ് അയ്മാൻ സഫാദി, ബഹ്‌റൈനിലെ ജോർദാൻ അംബാസഡർ,
റാമി സ്വാലിഹ് വ്രികാത് അൽ അദ്വാൻ എന്നിവരും പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!