മനാമ: ബഹ്റൈനിലെ മലയാളി ബാർബർമാരുടെ കൂട്ടായ്മ കെ എസ് ബി എ കൺവെൻഷൻ സംഘടിപ്പിച്ചു. കഴിഞ്ഞ ദിവസമായിരുന്നു ബഹ്റൈനിലെ മലയാളി ബാർബർമാരുടെ ഉന്നമനം ലക്ഷ്യമാക്കുന്ന കേരള സ്റ്റേറ്റ് ബാർബേഴ്സ് അസോസിയേഷൻ ബഹ്‌റൈൻ(കെ.എസ്.ബി.എ) ന്റെ ഔപചാരിക ഉദ്ഘാടനം.
ഹ്യൂമാനിറ്റേറിയൻ എയ്ഡ് വേൾഡ് എൻ ആർ ഐ കൗൺസിലിന്റെ ഡയറക്ടറും, പ്രവാസി ലീഗൽ സെൽ ബഹ്റൈന്റെ തലവനുമായ സുധീർ തിരുനിലത്ത് കൺവെൻഷൻ്റെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു. യോഗത്തിൽ കെ.എസ്. ബി.എ സെക്രട്ടറി രാജീവൻ പാലേരി സ്വാഗതവും, സംഘടന പ്രസിഡന്റ് സുധീഷ് ഉളിക്കൽ അധ്യക്ഷതയും വഹിച്ചു. ബഹ്റൈൻ കേരളീയ സമാജം-നോർക്ക ചാരിറ്റി വിംഗ് കൺവീനർ കെ.ടി സലിം മുഖ്യാതിഥിയായി. പ്രവാസി ലീഗൽ സെൽ -കണ്ട്രി കോർഡിനേറ്റർ അമൽദേവ് യോഗത്തിൽ മുഖ്യപ്രഭാഷണം നിർവഹിച്ചു. കെ.എസ്. ബി.എ ട്രഷറർ രാഗേഷ് കാസിനൊ യോഗത്തിൽ നന്ദി പറഞ്ഞു.