മനാമ: ബഹ്റൈനിൽ കോവിഡ് വാക്സിൻ സ്വീകരിക്കുന്നതിന് മുൻകൂട്ടി രജിസ്ട്രേഷൻ ആവശ്യമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. വെള്ളിയാഴ്ച മുതൽ രജിസ്ട്രേഷൻ കൂടാതെ ഹെൽത്ത് സെന്ററുകളിൽ നേരിട്ടെത്തി വാക്സിൻ സ്വീകരിക്കാമെന്ന് മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. എന്നാൽ, വാക്സിൻ സ്വീകരിക്കാനുള്ള തിരക്ക് പരിഗണിച്ചാണ് രജിസ്ട്രേഷൻ വീണ്ടും നിർബന്ധമാക്കിയത്. healthalert.gov.bh എന്ന വെബ്സൈറ്റ് വഴിയാണ് രജിസ്റ്റർ ചെയ്യേണ്ടത്. ഹെൽത്ത് സെന്ററും വാക്സിനും തെരഞ്ഞെടുക്കാനുള്ള സൗകര്യവും ഇതിൽ ഏർപ്പെടുത്തിയിട്ടുണ്ട്.